|    May 23 Tue, 2017 10:26 pm
FLASH NEWS

പുറമ്പോക്ക് ഭൂമിയില്‍ കപ്പേള സ്ഥാപിച്ചു; നടപടിക്കെതിരേ വ്യാപക പ്രതിഷേധം

Published : 13th October 2016 | Posted By: Abbasali tf

ചാലക്കുടി: ദേശീയപാതയില്‍ പുറമ്പോക്ക് ഭൂമിയില്‍ കപ്പേള സ്ഥാപിച്ച സ്വകാര്യ വ്യക്തിയുടെ നടപടിക്കെതിരേ പ്രതിഷേധം. ദേശീയപാതയില്‍ ട്രാംവേ റോഡിലാണ് കഴിഞ്ഞ ദിവസം വിശുദ്ധന്റെ രൂപം സ്ഥാപിച്ചത്. അടിപ്പാതക്കായി അക്വയര്‍ ചെയ്ത ഭൂമിയില്‍ വിശുദ്ധന്റെ രൂപം വച്ചതിന് പിന്നില്‍ അടിപ്പാത നിര്‍മാണം അട്ടിമറിക്കാനാണെന്നും ആരോപണമുണ്ട്. ഇതിനോട് ചേര്‍ന്ന് ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ കെട്ടിടവുമുണ്ട്. പുറമ്പോക്ക് ഭൂമിയിലാണ് ഈ കെട്ടിടമെന്ന ആരോപണത്തെ തുടര്‍ന്ന് നാല് വര്‍ഷം മുമ്പ് പണിതീര്‍ത്ത ഈ കെട്ടിടത്തിന് നഗരസഭ അംഗീകരവും നല്‍കിയിട്ടില്ല. ഈ കെട്ടിടം സംരക്ഷിക്കാനായാണ് വിശുദ്ധന്റെ രൂപം സ്ഥാപിച്ചതിന് പിന്നെല്ലും പരക്കെ ആക്ഷേപമുയരുന്നുണ്ട്. ട്രാംവേ റോഡിന്റെ വികസനം സംബന്ധിച്ച് നഗരസഭയും പൊതുമരാമത്ത് വകുപ്പും പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കാനിരിക്കെയാണ് വിശുദ്ധന്റെ രൂപം സ്ഥാപിച്ച് വികസനത്തിന് തടസ്സമിട്ടിരിക്കുന്നത്. നോര്‍ത്ത് ബസ്സ് സ്റ്റാന്റിലേക്ക് ടൗണ്‍ ചുറ്റാതെ എളുപ്പത്തില്‍ എത്തിചേരാനാവുന്ന ട്രാംവേ റോഡിലാണ് കൈയേറ്റം നടന്നിരിക്കുന്നത്. പുറമ്പോക്ക് ഭൂമിയില്‍ വിശുദ്ധന്റെ രൂപം സ്ഥാപിച്ച് അതുവഴി പുറമ്പോക്ക് ഭൂമിയില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും പറയപ്പെടുന്നു. സംഭവം വിവാദമായിട്ടും നഗരസഭ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ നാട്ടുകാരും പ്രതിഷേധത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day