|    May 24 Wed, 2017 11:22 pm
FLASH NEWS

പുറമ്പോക്ക് കൈയേറി അനധികൃത നിര്‍മാണവും മരംമുറിയും; മന്ത്രിക്ക് പരാതി നല്‍കി

Published : 11th July 2016 | Posted By: SMR

കാട്ടാക്കട: നെയ്യാര്‍ഡാം റോഡില്‍ പുറമ്പോക്കുഭൂമി കൈയേറി അനധികൃത നിര്‍മാണവും മരംമുറിയും നടക്കുന്നതായി കാണിച്ച് പൊതുമരാമത്തുമന്ത്രിക്ക് പരാതി.
തെക്കന്‍ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാര്‍ഡാമിലേക്കുള്ള പ്രധാന റോഡിലെ പുറമ്പോക്കിലാണ് അനധികൃത നിര്‍മാണവും മരംമുറിയും. പട്ടകുളം മുതല്‍ മഠത്തിക്കോണം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്വകാര്യ വ്യക്തികളാണ് ഇതിനു പിന്നിലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
ഇതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പരാതിയുമായി മന്ത്രിയെ സമീപിച്ചത്. റോഡുവക്കിനോട് ചേര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരിലാണ് അനുമതി വാങ്ങാതെ മുറിച്ചുമാറ്റുന്നത്.
ഇത് ശ്രദ്ധയില്‍പ്പെട്ട് പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ എത്തിയാലും ഉടന്‍ തന്നെ മുറിച്ചിട്ട തടികള്‍ കടത്തിക്കൊണ്ടുപോകുന്നതായും പരാതിയിലുണ്ട്. അടിയന്തരമായി ഇതിനെതിരേ നടപടി വേണമെന്ന് നാട്ടുകാര്‍ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day