|    Jul 28 Fri, 2017 12:14 am
FLASH NEWS

പുറമേരിയില്‍ വീട്ടുപരിസരത്ത് സ്റ്റീല്‍ ബോംബ് പൊട്ടി ഗൃഹനാഥന് പരിക്ക്

Published : 12th October 2016 | Posted By: Abbasali tf

നാദാപുരം: പുറമേരിയില്‍ വീട്ടുപരിസരത്ത് ബോംബ് പൊട്ടി ഗൃഹനാഥന് പരിക്കേറ്റു. തലായി കാരക്കോത്ത് മുക്കില്‍ ചുണ്ടര്‍ കണ്ടിയില്‍ കുഞ്ഞബ്ദുല്ലയ്ക്കാണ് പരിക്കേറ്റത്. വീടിനു മുന്നില്‍ വടകര-കുറ്റിയാടി റോഡിനോട് ചേര്‍ന്നു കിടക്കുന്ന ഗേറ്റിന് സമീപമാണ് സ്‌ഫോടനം നടന്നത്.ഗേറ്റിനോട് ചേര്‍ന്നുളള സ്ഥത്തെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റുന്നതിനിടയില്‍ കണ്ടെത്തിയ സ്റ്റീല്‍ ബോംബ് നീക്കം ചെയ്യുന്നതിനിടെ കൈയില്‍ നിന്ന് വീണ്  പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബിന്റെ ചീളുകള്‍ തറച്ച് കാലിന് പരിക്കേറ്റ കുഞ്ഞബ്ദുല്ലയെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികില്‍സയ്ക്ക് ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരത്ത് നിന്നും എടച്ചേരിയില്‍ നിന്നും പൊലിസ് എത്തി വിവരങ്ങള്‍ ശേഖരിച്ചു. സമീപകാലത്ത് നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നാദാപുരത്തും പരിസരങ്ങളിലും നിരവധി അക്രമ സംഭവങ്ങള്‍ നടന്നിരുന്നുവെങ്കിലും പുറമേരി ശാന്തമായിരുന്നു. ഇവിടെ ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കാനുളള ശ്രമത്തിന്റെ ഭാഗമായിരിക്കാം കുറ്റിച്ചെടികള്‍ക്കിടയില്‍ സ്റ്റീല്‍ ബോംബ് ഒളിപ്പിച്ചതെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക