|    Nov 13 Tue, 2018 1:21 am
FLASH NEWS

പുറപ്പുഴയില്‍ വന്‍ തീപ്പിടിത്തം; റബര്‍തോട്ടവും വാഴകൃഷിയും കത്തിനശിച്ചു

Published : 25th February 2018 | Posted By: kasim kzm

തൊടുപുഴ: പുറപ്പുഴയിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ഏഴേക്കറില്‍ അധികം റബര്‍തോട്ടവും ഒരേക്കര്‍ വാഴക്കൃഷിയും കത്തിനശിച്ചു. പി ജെ ജോസഫ് എംഎല്‍എയുടെ ഉടമസ്ഥതയില്‍ കഠാരക്കുഴിയിലുള്ള റബര്‍തോട്ടത്തിലാണ് തീ പടര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണു സംഭവം. പി ജെ ജോസഫിന്റെ 40 ഏക്കറോളം വരുന്ന റബര്‍ത്തോട്ടത്തിന്റെ ഏഴേക്കറോളം സ്ഥലത്ത് തീപ്പടര്‍ന്നാണ് അടിക്കാടുകള്‍ കത്തിനശിച്ചത്. കാറ്റില്‍ തീ വ്യാപിക്കുകയായിരുന്നു. 500 റബര്‍ തൈകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവിടെനിന്ന് തീപടര്‍ന്ന സമീപത്തെ വിച്ചാട്ട് റോയിയുടെ ഒരേക്കര്‍ വരുന്ന വാഴത്തോട്ടവും കത്തിനശിച്ചു.
തൊടുപുഴയില്‍ നിന്ന് ഫയര്‍ ഫോഴ്‌സിന്റെ രണ്ടു യൂണിറ്റ് വാഹനങ്ങള്‍ എത്തി അഗ്‌നി നിയന്ത്രണ വിധേയമാക്കി. ഒറ്റപ്പെട്ട പ്രദേശമായ ഇവിടെ തീ എങ്ങനെ പടര്‍ന്നു പിടിച്ചതെന്ന് കണ്ടെത്തിയില്ലെന്ന് അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു. നാട്ടുകാരുടെയും മറ്റും അവസരോചിതമായ ഇടപെടലുകളെ തുടര്‍ന്നാണ് തീ കൂടുതല്‍ മേഖലയിലേക്ക് പടരാതിരുന്നത്. അസി. സ്‌റ്റേഷന്‍ ഓഫീസര്‍ കരുണാകരപിള്ളയുടെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ വി മുരുകന്‍, പി കെ മണി, ടി ടി അനീഷ്‌കുമാര്‍, പി ജി സജീവ്, ഹരേഷ്, സണ്ണി ജോസഫ്, മാത്യു ജോസഫ്, ലിജോ ഫിലിപ്പ്, ടി ആര്‍ ജിനേഷ് തീ അണയ്ക്കുന്നതിന് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss