|    Jun 28 Wed, 2017 5:41 am
FLASH NEWS

പുറപ്പള്ളിക്കാവ് റെഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മാണം: ഹൈക്കോടതി സര്‍ക്കാറിന്റെ നിലപാട് തേടി

Published : 15th November 2016 | Posted By: SMR

കൊച്ചി: പെരിയാറിന് കുറുകെ പുറപ്പള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ നിലപാട് തേടി. പെരിയാറിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ കരുമാലൂര്‍-കുന്നുകര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് നോര്‍ത്ത് പറവൂര്‍ സ്വദേശി എം എം അലി നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് കോടതി പരിഗണിച്ചത്. കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണത്തെയുള്‍പ്പെടെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഉപ്പുവെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് ഹരജിയില്‍ പറയുന്നു. പെരിയാറിലെ മണല്‍ ഖനനത്തെ തുടര്‍ന്നാണ് ശുദ്ധജല മേഖലയില്‍ 15 കിലോമീറ്ററോളം ഉപ്പുവെള്ളം കയറുന്ന സ്ഥിതിയുള്ളത്. വര്‍ഷം തോറും പുറപ്പള്ളിക്കാവില്‍ താല്‍കാലിക ബണ്ട് നിര്‍മിക്കാറുണ്ട്. സ്ഥിരം ബണ്ട് നിര്‍മാണത്തിനുള്ള നടപടികള്‍ 2014ല്‍ തുടങ്ങിയെങ്കിലും പിന്നീട് കാരണമില്ലാതെ നിര്‍ത്തിവച്ചു. പൊതുമരാമത്ത്, ജലസേചന വകുപ്പുകള്‍ തമ്മിലെ തര്‍ക്കമാണ് ഇതിന് കാരണമെന്നും ഹരജിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക