|    Jun 21 Thu, 2018 10:19 am
FLASH NEWS

പുറത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് കുട്ടികളുടെ ഗ്രാമസഭ ശ്രദ്ധേയമായി

Published : 25th January 2017 | Posted By: fsq

 

പുറത്തൂര്‍: പുറത്തൂര്‍ പഞ്ചായത്തിലെ 18ാം വാര്‍ഡായ അഴിമുഖത്ത് നടന്ന കുട്ടികളുടെ ഗ്രാമസഭ ശ്രദ്ധേയമായി. ഗ്രാമസഭ പടിഞ്ഞാറെക്കര ബീച്ച് പാര്‍ക്കില്‍ പഞ്ചായത്ത് പ്രസിഡന്റ് റഹമത്ത് സൗദ  ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത കണ്ണത്ത് അധ്യക്ഷത വഹിച്ചു. എട്ടു വയസു മുതല്‍ പതിനെട്ടു വയസു വരെയുള്ള കുട്ടികള്‍ക്കാണു ഗ്രാമസഭ സംഘടിപ്പിച്ചത്. വികസനം, അതിജീവനം, പങ്കാളിത്തം, സംരക്ഷണം എന്നീ വിഷയങ്ങളില്‍ ഗ്രൂപ്പ് തല ചര്‍ച്ചകള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്നു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും ആവശ്യങ്ങളും പഞ്ചായത്ത് പ്രസിഡന്റിന് സമര്‍പ്പിച്ചു. കുട്ടികളുടെ ആവശ്യങ്ങള്‍ അടുത്ത പദ്ധതിയില്‍ തന്നെ നടപ്പാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.  പ്രാദേശിക ആസൂത്രണ പ്രക്രിയയില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ക്ഷേമകര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും അഴിമുഖം വാര്‍ഡ് മെംബറുമായ എം മുജീബ് റഹ്മാന്‍ പറഞ്ഞു. ബാല പാര്‍ലമെന്റ് രൂപീകരണവും  നേതൃത്വ പരിശിലന ക്യാംപും നടന്നു. പഞ്ചായത്ത് മെംബര്‍മാരായ വിശ്വനാഥന്‍, നിഷ കറുകയില്‍, സി പി ഹംസകോയ, കെ ടി സിന്ദു, സരളകുമാരി,പി ദിലീപ് കുമാര്‍, വി പി  സിന്ദുകുമാരി, വി കെ സലാം കാണിക്കാട്, നവീന നാരയണന്‍, ശില്ല, പി എസ് പവന സംസാരിച്ചു. സി പി മണിക്കണ്ഠന്‍, സുബൈര്‍, കെ വി ഹബീബ് റഹ്മ ാന്‍ എന്നിവര്‍ പരിശീലന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ബാലസഭയ്ക്ക് ശേഷം പൊന്നാനി സംഗം നാടക വേദിയുടെ നാടകവും അരങ്ങേറി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss