|    Aug 18 Fri, 2017 11:48 pm
FLASH NEWS

പുറത്തൂര്‍ കോള്‍പടവില്‍ ചോളം വിളയിച്ച് ആലപ്പാട്് പുള്ളിലെ കര്‍ഷകര്‍

Published : 1st December 2016 | Posted By: SMR

അന്തിക്കാട്: പുറത്തൂര്‍ കോള്‍ പടവിലും ചോളം വിളയുമെന്ന് തെളിയിക്കുകയാണ് ആലപ്പാട് പുള്ള്  പുറത്തൂര്‍ മേഖലയിലെ കോള്‍ കര്‍ഷകര്‍. രണ്ടു മാസങ്ങള്‍ക്കു മുമ്പ് പുറത്തൂര്‍ ഫാം റോഡിന് ഇരുവശവും പച്ചക്കറി കൃഷി ആരംഭിച്ചതോടൊപ്പം പാകിയ ചോളമാണ് ഫാം റോഡില്‍ നിരയായി കുലച്ച് നില്‍ക്കുന്നത്.കോള്‍ പാടത്തെ കനത്ത ചൂടും എപ്പോഴെങ്കിലും ലഭിക്കുന്ന വെള്ളവും മാത്രം മതി ചോളം വിളയുവാനെന്ന് പുറത്തൂര്‍ പടവിലെ അനുഭവം സാക്ഷ്യ പ്പെടുത്തുന്നു. കൃഷിഭവന്റെ സഹായത്തോടെയാണ് മൂന്നര കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഫാം റോഡില്‍ ഉടനീളം വെണ്ട, വഴുതന, പയര്‍, പച്ചമുളക് എന്നിവയും ചോളവും കൃഷി ചെയ്തുവരുന്നത്. നൂറ്റിയന്‍പതിലധികം കര്‍ഷകര്‍ക്ക് ആവശ്യാനുസരണം പച്ചക്കറിതൈകളും വിത്തും കൃഷിഭവന്‍ സൗജന്യമായി നല്‍കിയിരുന്നു. ഹൈബ്രിഡ് ഇനത്തില്‍ പെട്ട പച്ചമുളക് ഒരു ചാണ്‍ ഉയരം വെയ്ക്കുമ്പോഴേക്കും കായ്ക്കുവാന്‍ തടസമില്ലെന്ന്  കര്‍ഷകര്‍ പറഞ്ഞു. വെണ്ടയും വഴുതനയും പയറും പ്രത്യേകിച്ച് വളമോ വെള്ളമോ നല്‍കാതെ തന്നെ ഫാം റോഡ് വക്കില്‍ സ്വയം തഴച്ചു വളര്‍ന്ന് മികച്ച വിളവ് നല്കുന്നുണ്ടെന്ന് പടവ് കണ്‍വീനര്‍ കെഡി കേശവദേവ് പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പച്ചക്കറി കൃഷിയില്‍  ഇരുപ്പൂ നെല്‍ക്കൃഷിയോടൊപ്പം  സ്വംയം പര്യപ്തത നേടാനാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക