|    Jan 19 Thu, 2017 5:46 am
FLASH NEWS

പുറത്തുള്ളവര്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പുറത്ത്

Published : 25th February 2016 | Posted By: SMR

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഫെബ്രുവരി 9ന് സംഘടിപ്പിച്ച വിവാദച്ചടങ്ങില്‍ പുറത്തുനിന്നെത്തിയവര്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വീഡിയോ പുറത്ത്. മുഖം മൂടിയ ചിലരാണ് മുദ്രാവാക്യം വിളിക്കുന്നത്. വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരുകയാണെന്ന് പോലിസ് പറഞ്ഞു. കീഴടങ്ങിയ വിദ്യാര്‍ഥി ഉമര്‍ഖാലിദ് വീഡിയോയിലുണ്ട്. എന്നാല്‍, അദ്ദേഹം മുദ്രാവാക്യം വിളിക്കുന്നില്ല.
എട്ടു പേരാണ് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതെന്നാണ് പോലിസ് പറയുന്നത്. ഇവര്‍ ആരെല്ലാമാണെന്ന് വ്യക്തമായിട്ടില്ല. വിവാദച്ചടങ്ങില്‍ മുഖം മൂടിയ ചില വിദേശികള്‍ പങ്കെടുത്തതായി പോലിസ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സ്ഥിതിവിവര റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക