|    May 29 Mon, 2017 5:46 am
FLASH NEWS

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക് അനുമതി

Published : 5th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തിനു പുറത്തുനിന്നു വൈദ്യുതി കൊണ്ടുവരുന്നതിന് ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളായ മൂന്നു വന്‍കിട കമ്പനികള്‍ക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതിനല്‍കി. പുറത്തുനിന്ന് വൈദ്യുതി എത്തിക്കുന്നതിന് അനുമതി നിഷേധിച്ച വൈദ്യുതി ബോ ര്‍ഡിന്റെ നടപടി റദ്ദാക്കിക്കൊണ്ടാണ് റഗുലേറ്ററി കമ്മീഷന്റെ വിവാദ ഉത്തരവ്.
ഈ കമ്പനികളുടെ അപേക്ഷ മൂന്നുദിവസത്തിനകം പരിശോധിച്ചു ബോര്‍ഡ് തുടര്‍നടപടി സ്വീകരിക്കണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. സമാനമായ അപേക്ഷകളുണ്ടെങ്കി ല്‍ അവയും പരിശോധിച്ചു നടപടിയെടുക്കണം. അനുമതി നിഷേധിക്കുന്നതിനു വൈദ്യുതിബോ ര്‍ഡ് ഉന്നയിച്ച വാദങ്ങള്‍ ശരിയല്ലെന്നും കമ്മീഷന്‍ വിലയിരുത്തി.
കെഎസ്ഇബിയെ മറികടന്ന് പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കുന്നതിലൂടെ ഈ സാമ്പത്തികവര്‍ഷം മാത്രം 100 കോടിയിലധികം രൂപയുടെ നഷ്ടമാണ് ബോര്‍ഡിനുണ്ടാവുക. ഈ നഷ്ടം ചൂണ്ടിക്കാട്ടി സാധാരണ ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതിനിരക്കി ല്‍ വര്‍ധനവ് വരുത്താന്‍ അരങ്ങൊരുക്കുന്നതാണ് റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.
ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ വിഭാഗത്തില്‍പ്പെടുന്ന വന്‍കിട ഉപഭോക്താക്കള്‍ക്കു പുറത്തുനിന്ന് യഥേഷ്ടം വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കുന്ന സമ്പ്രദായമാണ് ഓപണ്‍ ആക്‌സസ് സംവിധാനം. 2005ലാണ് കെഎസ്ഇബി ഓപണ്‍ ആക്‌സസ് സംവിധാനത്തിന് അനുമതി നല്‍കിയത്. കെഎസ്ഇബിക്ക് പുറത്തുനിന്നു കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാവുമ്പോള്‍ വന്‍കിട കമ്പനികള്‍ ഓപണ്‍ സമ്പ്രദായത്തിന്റെ മറവില്‍ കെഎസ്ഇബിയെ കൈയൊഴിയുകയാണു പതിവ്. കഴിഞ്ഞവര്‍ഷം ഈ സംവിധാനം വഴി 20 കോടിയുടെ നഷ്ടമാണ് ബോര്‍ഡിനുണ്ടായത്. അതിനാല്‍ ഇത്തവണ വന്‍കിട കമ്പനികള്‍ക്ക് ബോര്‍ഡ് അനുമതിപത്രം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് 15 കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, റഗുലേറ്ററി കമ്മീഷനെ സമീപിക്കാന്‍ ജൂലൈ 29ന് കോടതി നി ര്‍ദേശിച്ചു. പരാതി പരിശോധിച്ച കമ്മീഷന്‍ ഈ മാസം ആറിനകം ഓപണ്‍ ആക്‌സസ് സംവിധാനം ഉപയോഗിക്കാന്‍ അനുമതിപത്രം നല്‍കണമെന്ന് ബോര്‍ഡിനോടു നിര്‍ദേശിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day