|    Oct 18 Thu, 2018 7:35 pm
FLASH NEWS

പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കില്ല ; എസ്എഫ്‌ഐ അനിശ്ചിതകാല സമരം പരാജയത്തിലേക്ക്‌

Published : 15th September 2017 | Posted By: fsq

 

പൊന്നാനി : കോളേജ് അതിക്രവുമായി ബന്ധപ്പെട്ട് പൊന്നാനി എം ഇ എസ് കോളേജിന് മുന്നില്‍ എസ് എഫ് ഐ നടത്തുന്ന അനിശ്ചിതകാല സമരം പരാജയത്തിലേക്ക് .പുറത്തിക്കിയ പതിനൊന്ന് വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍  എസ് എഫ് ഐ ഒരു മാസമായി കോളേജിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്നുണ്ടെങ്കിലും കുട്ടികളെ തിരിച്ചെടുത്തിട്ടില്ല .പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ടി സി നല്‍കുന്നതിന്റെ ഭാഗമായി ഇന്ന് സ്റ്റാഫ് കൗണ്‍സില്‍ ചേരും .അച്ചടക്കരാഹിത്യത്തിന് പുറത്താക്കിയ പതിനൊന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും ടി സി നല്‍കും .ടി സി കൈപറ്റിയില്ലെങ്കില്‍ പോസ്റ്റല്‍ വഴി അയച്ചുകൊടുക്കാനാണ് തീരുമാനം .ഒരു മാസത്തോളമായി എസ് എഫ് ഐ നടത്തുന്ന സമരത്തിന് കുട്ടികളുടെ ഭാഗത്ത് നിന്ന് പിന്തുണ കുറഞ്ഞുവരികയാണ് .ആദ്യ ദിവസങ്ങളില്‍ എണ്‍പത് ശതമാനത്തോളം കുട്ടികളും സമരക്കാരോടൊപ്പം നിന്നിരുന്നുവെങ്കിലും രണ്ടുദിവസം കഴിഞ്ഞതോടെ കുട്ടികള്‍ കൂട്ടത്തോടെ ക്ലാസില്‍ കയറാന്‍ തുടങ്ങി .ക്ലാസില്‍ കയറാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അധ്യാപകര്‍ വിവരം നല്‍കുന്നതോടെയാണ് സമരങ്ങളില്‍ നിന്ന് മറ്റു കുട്ടികള്‍ ഒഴിഞ്ഞുമാറുന്നത് .നല്ലൊരു വിഭാഗം രക്ഷിതാക്കളും സമരത്തോട് വിയോജിപ്പ് പുലര്‍ത്തുന്നതും സമരത്തിന്റെ നിറം കെടുത്തിയിട്ടുണ്ട് .സമരക്കാര്‍ പലരെയും നിര്‍ബഡിച്ച് പങ്കെടുപ്പിക്കുകയാണെന്നാണ് മറ്റു വിദ്യാര്‍ത്ഥി സംഘടനകളുടെ ആരോപണം .കോളേജ് തകര്‍ത്തതുമായി ബന്ധപ്പെട്ട് 11 എസ് എഫ് ഐ പ്രവര്‍ത്തകരെ പുറത്താക്കുകയും 13 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു .സസ്‌പെന്‍ഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ കോളേജിന് വരുത്തിവെച്ച ബാധ്യത നല്‍കാത്തതിനാല്‍ ഇവരെ ക്ലാസില്‍ കയറ്റാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല .എസ് എഫ് ഐ യുടെ  ജില്ലാകമ്മിറ്റി വരെ ഇടപെട്ടിട്ടും അച്ചടക്കനടപടിയെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ മാറ്റാന്‍ മാനേജ്‌മെന്റാ പ്രിന്‍സിപ്പലോ തയ്യാറായിട്ടില്ല .അതേസമയം രാഷ്ട്രീയവും പ്രകടനവും നിരോധിച്ച കോളേജ് ക്യാംപസിനകത്ത് ഇന്നലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വിലക്ക് ലംഘിച്ച് പ്രകടനം നടത്തി .പ്രകടനം നടത്തരുതെന്ന പ്രിന്‍സിപ്പലിന്റെ അറിയിപ്പ് അവഗണിച്ചാണ് എസ് എഫ് ഐ പ്രകടനം നടത്തിയത് .കഴിഞ്ഞ രണ്ടുദിവസങ്ങളിലായി എസ് എഫ് ഐ കോടതി വിലക്ക് ലംഘിച്ച് പ്രകടനം നടത്തുന്നുണ്ടെങ്കിലും നടപടികളെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല .

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss