|    Dec 14 Fri, 2018 3:24 pm
FLASH NEWS

പുറങ്ങില്‍ കിണര്‍ താഴ്ന്നു

Published : 28th May 2018 | Posted By: kasim kzm

പൊന്നാനി: മാറഞ്ചേരി പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ വീട്ടുപറമ്പിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. നാലടിയോളം ഉയരമുള്ള കിണര്‍ ആള്‍മറയുള്‍പ്പെടെയാണ് ഇടിഞ്ഞുതാഴ്ന്നത്. ഇന്നലെ പുലര്‍ച്ചെയാണ് കിണര്‍ പൂര്‍ണമായും ഇടിഞ്ഞുതാഴ്ന്നത്. മാറഞ്ചേരി പുറങ്ങ് സൗത്ത് ആവേംകോട്ട ക്ഷേത്രപരിസരത്തെ തച്ചംപറമ്പത്ത് അശ്‌റഫിന്റെ പറമ്പിലെ കിണറാണ് താഴ്ന്നത്. 35 വര്‍ഷത്തോളം പഴക്കമുള്ള ഈ കിണറില്‍ നിന്നാണ് വീട്ടുകാരും അയല്‍വാസികളും കുടിക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമായി വെള്ളമെടുത്തിരുന്നത്. കിണറ്റിന്റെ പടവുകള്‍ തകര്‍ന്ന് ഭൂമിക്കടിയിലേയ്ക്ക് താഴ്ന്നു പോയ സ്ഥിതിയിലാണ്. കിണറിനു തൊട്ടടുത്തു തന്നെയാണ് അശ്‌റഫിന്റെ വീട്ടിലെ അടുക്കളയുള്ളത്. രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വീട്ടുകാര്‍ വില്ലേജ് ഓഫിസില്‍ പരാതി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss