|    Jan 21 Sat, 2017 7:41 am
FLASH NEWS

പുറക്കാട് മിനിബസ്സും കാറും കൂട്ടിയിടിച്ച്  പത്ത് പേര്‍ക്ക് പരിക്ക്

Published : 25th November 2015 | Posted By: SMR

അമ്പലപ്പുഴ: മിനിബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം പത്ത് പേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ പുറക്കാട് പമ്പിന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.
ബസ് യാത്രക്കാരായ തിരുവനന്തപുരം പേരൂര്‍ക്കട ദര്‍ശന്‍ ജയന്റെ ഭാര്യ ശോഭ(50), മേലേക്കാട്ടുങ്കല്‍ രാജന്റെ ഭാര്യശോഭന(51), നന്ദനത്തില്‍ പുരുഷോത്തമന്റെ ഭാര്യ കുമാരി(48), മോഹനന്റെ ഭാര്യ പത്മിനി(45), ബിജുവിന്റെ ഭാര്യ സുമ(28), സുരേന്ദ്രന്റെ ഭാര്യ ഉഷാകുമാരി(48), ശാലിനി(29), മകള്‍ നന്ദന(8) പരേതനായ അപ്പച്ചന്റെ ഭാര്യ കൃഷ്ണമ്മ(60) കാര്‍ യാത്രക്കാരിയായ ഇടപ്പള്ളി പുതുശേരിയില്‍ മുജീബിന്റെ ഭാര്യ മിറാസ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുവായൂരില്‍ നിന്ന് തിരുവനന്തപുരം പേരൂര്‍ക്കടയിലേക്ക് പോവുകയായിരുന്ന മിനി ബസ് എതിരേ പോകുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കാര്‍യാത്രക്കാരി മിറാസിന്റെ നില ഗുരുതരമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക