|    Jul 18 Wed, 2018 8:17 pm
FLASH NEWS

പുറക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം

Published : 16th September 2017 | Posted By: fsq

 

തിക്കോടി: ഉപതെരഞ്ഞെടുപ്പില്‍ ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡിലെ  സീറ്റ്  യു ഡി എഫ് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിട്ടോടി രാഘവന്‍  215 വോട്ടുകള്‍ക്കാണ്  വിജയിച്ചത്. എല്‍ ഡി എഫിലെ സുഭാഷ് രയരോത്ത്, ബി ജെ പിയിലെ ഷൈമ രയരോത്ത് എന്നിവരെ പിന്തള്ളിയാണ് നിട്ടോടി രാഘവന്‍ വിജയിച്ചത്.1336 വോട്ടര്‍മാരാണ് എട്ടാം വാര്‍ഡിലുണ്ടായിരുന്നത്.ഇതില്‍  1074 ആളുകള്‍ വോട്ട്്്് ചെയ്തു.എല്‍ ഡി എഫിന്  359 വോട്ടും, യുഡിഎഫിന് 574 വോട്ടും, ബി ജെ പിക്ക് 141 വോട്ടുമാണ്  ലഭിച്ചത്. എട്ടാംവാര്‍ഡിലെ കോണ്‍ഗ്രസ് അംഗം കെ വി ദാമോദരന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 156 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് ദാമോദരന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss