|    Jan 19 Thu, 2017 3:59 am
FLASH NEWS

പുറംലോകം കാണാനൊരുങ്ങി ഫാര്‍ക് വിമതര്‍

Published : 2nd October 2016 | Posted By: SMR

ബൊഗോട്ട: വര്‍ഷങ്ങളോളം കാട്ടിനുള്ളില്‍ കഴിഞ്ഞശേഷം പുറത്തെത്തുന്ന കൊളംബിയന്‍ ഫാര്‍ക് വിമതര്‍ സര്‍ക്കാരുമായുള്ള സമാധാന കരാറിനെത്തുടര്‍ന്നു പുറംലോകത്തേക്കെത്താനുള്ള ശ്രമങ്ങളിലാണ്. ഫാര്‍ക് വിമതരുമായുണ്ടാക്കിയ കരാര്‍ അംഗീകരിക്കണമോ വേണ്ടേ എന്ന കാര്യത്തില്‍ കൊളംബിയയിലെ വോട്ടര്‍മാരുടെ ഹിതപരിശോധന ഇന്നാണു നടക്കുന്നത്.
ഇന്റര്‍നെറ്റും മൊബൈല്‍ഫോണും ഒരിക്കല്‍പോലും ഉപയോഗിക്കാത്തവരാണ് ഫാര്‍ക് വിമതരില്‍ പലരുമെന്ന് വിമതരുമായി അഭിമുഖം നടത്തി വാഷിങ്ടണ്‍ പോസ്റ്റ് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. താന്‍ ഇന്റര്‍നെറ്റ് ഇപയോഗിച്ചിട്ടില്ലെന്നും കടല്‍ കണ്ടിട്ടില്ലെന്നും സിനിമകാണാന്‍ പോയിട്ടില്ലെന്നും സൈക്കിള്‍ ചവിട്ടിയിട്ടില്ലെന്നും ഫാര്‍ക് പ്രവര്‍ത്തകരിലൊരാളായ യുര്‍ലുയെ മെന്‍ഡോസ(39) വാഷിങ്ടണ്‍പോസ്റ്റ് പ്രതിനിധികളോടു പറഞ്ഞു. 14ാം വയസ്സിലാണ് മെന്‍ഡോസ ഫാര്‍ക് പ്രവര്‍ത്തകയാവുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് അവര്‍ ഒരു ഹെലികോപ്റ്റര്‍ ആദ്യമായി കണ്ടത്. ഫാര്‍ക് പ്രവര്‍ത്തകരെ പുറത്തേക്കു കൊണ്ടുപോവുന്നതിനായി റെഡ്‌ക്രോസ് സംഘം വനത്തിലെത്തിയപ്പോഴായിരുന്നു അത്.
ഒരേ ഒരു തവണ മാത്രമാണ് താനൊരു വന്‍ നഗരത്തില്‍ പോയതെന്നും അവര്‍ പറഞ്ഞു. ബോംബ് സ്‌ഫോടനത്തില്‍ കാലിനു പരിക്കേറ്റതിനെത്തുടര്‍ന്ന് അസ്ഥിരോഗ വിദഗ്ധനെ കാണാനായിരുന്നു മെക്‌സിക്കന്‍ തലസ്ഥാനം ബൊഗോട്ടയിലേക്കുള്ള ആ യാത്ര. 20 വര്‍ഷം ഒരു പോരാട്ടത്തിനായി നീക്കി വയ്ക്കുന്നത് എങ്ങനെയായിരിക്കുമെന്നു നിങ്ങള്‍ക്കറിയുമോ എന്ന് മെന്‍ഡോസ മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു. അതു തികച്ചും കടുത്ത അനുഭവമാണെന്ന ഉത്തരവും അവര്‍തന്നെ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക