|    Jan 21 Sat, 2017 5:41 am
FLASH NEWS

പുറംപോക്കിലെ ദരിദ്രരെ ഓടിക്കാന്‍ സവര്‍ണര്‍ക്കൊപ്പം ദലിതരും

Published : 31st August 2016 | Posted By: SMR

വില്ലുപുരം (തമിഴ്‌നാട്): പുറംപോക്കില്‍ താമസിക്കുന്ന താഴ്ന്ന ജാതിക്കാരെ എതിര്‍ക്കാന്‍ സവര്‍ണരും ദലിതരും ഒരുമിച്ചു. ടിണ്ടി വനത്തിനു സമീപമുള്ള പാലപ്പട്ടു പ്രദേശത്താണ് പുറംപോക്കില്‍ താമസിക്കുന്ന ‘ഇരുളര്‍’ വിഭാഗത്തില്‍പ്പെട്ടവര്‍ കുടിലുകള്‍ നന്നാക്കുന്നത് തടയാന്‍ സവര്‍ണരും ദലിതരും യോജിച്ചെത്തിയത്.
പാലപ്പട്ടു ഗ്രാമത്തിലെ ശ്മശാനത്തിലേക്കുള്ള വഴിയോരത്തെ പുറംപോക്ക് ഭൂമിയിലാണ് ഇരുളര്‍ വിഭാഗത്തില്‍പ്പെട്ട ഒമ്പതു കുടുംബങ്ങള്‍ കുടില്‍ കെട്ടി താമസിക്കുന്നത്. അതിലെ ഒരു കുടുംബമാണ് മൂര്‍ത്തിയുടേത്. ഭാര്യ ദുര്‍ഗയും എട്ടുവയസ്സുള്ള ധനശേഖരുമൊത്ത് ഓലമേഞ്ഞ കുടിലിലാണിവര്‍ താമസം. പഴകി ദ്രവിച്ച ഈ കൂടില്‍ മാറ്റിപ്പണിയാന്‍ തുടങ്ങിയതോടെയാണ് പുറംപോക്കിനടുത്തുള്ള ഒരു ഏക്ര കൃഷിഭൂമിയുടെ ഉടമയായ വൈദ്യനാഥന്‍ എന്ന സവര്‍ണന്‍ ദലിതരായ ചില സഹായികളോടൊപ്പമെത്തി തടഞ്ഞത്. വര്‍ഷങ്ങളായി പുറംപോക്കില്‍ താമസിക്കുന്ന കുടുംബമാണ് തങ്ങളുടേതെന്നും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തതുകൊണ്ടാണ് കുടില്‍ പുതുക്കിപ്പണിയാന്‍ തീരുമാനിച്ചതെന്നും ദുര്‍ഗ പറഞ്ഞു.
ദുര്‍ഗയുടെ പരാതിയില്‍ പാലപ്പട്ടു പോലിസ് എഴു പേര്‍ക്കെതിരേ കേസെടുത്തുവെങ്കിലും ആരെയും പിടികൂടിയില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മുപ്പത് വര്‍ഷമായി നടക്കുന്ന ഈ അടിച്ചമര്‍ത്തല്‍ 2014ല്‍ ചില മനുഷ്യാവകാശപ്രവര്‍ത്തകരും ഇരുള ക്ഷേമസമിതിയും ഇടപെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. അതിനു ശേഷം ഈ വിഭാഗത്തിന് വൈദ്യുതിയും വെള്ളവുമെത്തിക്കാന്‍ അധികൃതര്‍ ശ്രമിച്ചിരുന്നെങ്കിലും സവര്‍ണ വിഭാഗത്തിന്റെ എതിര്‍പ്പ് കാരണം നടന്നില്ല. എന്നാല്‍ പട്ടയം ഒഴികെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുകയാണെന്നാണ് തിണ്ടിവനം തഹസില്‍ദാര്‍ മതിയഴകന്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 141 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക