|    Jun 23 Fri, 2017 12:31 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പുരോഹിതിന്റെ ജാമ്യാപേക്ഷ: കോടതി വിശദീകരണം തേടി

Published : 21st October 2016 | Posted By: SMR

ന്യൂഡല്‍ഹി: 2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന്റെ ജാമ്യാപേക്ഷയില്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് മഹാരാഷ്ട്ര ഹൈക്കോടതി വിശദീകരണം തേടി. എന്‍ഐഎക്കു പുറമേ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന(എടിഎസ്)യോടും കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്.
വിചാരണക്കോടതി ജാമ്യം നിഷേധിച്ചത് ചോദ്യംചെയ്ത് പുരോഹിത് സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസ് നരേഷ് പാട്ടീല്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി. മറുപടിക്കൊപ്പം കേസില്‍ പുരോഹിതുമായി ബന്ധപ്പെട്ട രേഖകളും ജാമ്യാപേക്ഷ തള്ളി കീഴ്‌ക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അസ്സല്‍ രേഖയും സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നേരത്തേ എടിഎസ് കൈകാര്യം ചെയ്ത കേസ് നിലവില്‍ എന്‍ഐഎയാണ് അന്വേഷിക്കുന്നത്. അടുത്ത മാസം 16നു മുമ്പ് രേഖകള്‍ ഹാജരാക്കാനാണു നിര്‍ദേശം.
കഴിഞ്ഞ ജൂണിലാണ് പുരോഹിതിന്റെ ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയത്. ഇതോടൊപ്പം ഒരിക്കല്‍ക്കൂടി പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കാനും കീഴ്‌ക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രണ്ടാമത് സമര്‍പ്പിച്ച പുതിയ അപേക്ഷയും തള്ളിയതോടെയാണ് ജാമ്യം തേടി പുരോഹിത് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ പുരോഹിതിന്റെ കൂട്ടുപ്രതിയും ഹിന്ദുത്വസംഘടന സനാതന്‍ സന്‍സ്ഥയുടെ സ്ഥാപകയുമായ പ്രജ്ഞാസിങും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹരജിയിലും പ്രജ്ഞാസിങ് താക്കൂറുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക