|    Oct 20 Sat, 2018 2:01 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പുരോഗമന ചിന്തക്കാര്‍ കൂടുതല്‍ ഊര്‍ജം ശേഖരിക്കണം : മുഖ്യമന്ത്രി

Published : 11th September 2017 | Posted By: fsq

 

തലശ്ശേരി: 47ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. തലശ്ശേരി നഗരസഭാ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളാണ് ചടങ്ങിനു സാക്ഷ്യംവഹിച്ചത്. പുരോഗമനപ്രസ്ഥാനങ്ങളും സിനിമകളും വെല്ലുവിളി നേരിടുന്ന വേളയിലും ഗൗരി ലങ്കേഷ് വെടിയേറ്റു കൊല്ലപ്പെട്ട പശ്ചാത്തലത്തിലും കേരളത്തിലെ പുരോഗമന ചിന്തക്കാര്‍ മൃത്യുഞ്ജയമന്ത്രം സാധകം ചെയ്ത് ഊര്‍ജം ശേഖരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കറുത്തവര്‍, കീഴാളര്‍, ദലിത് വിഭാഗങ്ങളില്‍പ്പെട്ടവരുടെ കഥകള്‍ മികച്ചതായതിനാലാണ് ജൂറി അംഗീകാരം നല്‍കിയത്. കീഴാളപക്ഷം ഉയര്‍ത്തുന്ന സിനിമകള്‍ വലിയ അളവില്‍ മലയാളത്തില്‍ ഉണ്ടാവുന്നുവെന്നത് ഏറെ ശ്ലാഘനീയമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമേയങ്ങള്‍ സിനിമയ്ക്ക് വിഷയമാവുന്നതോടെ മലയാളസിനിമ ജീവിതയാഥാര്‍ഥ്യങ്ങളിലേക്ക് തിരിച്ചുവരുകയാണ്. ഇത്തരം പ്രമേയങ്ങള്‍ ആധാരമാക്കിയുള്ള സിനിമകള്‍ ഇരുള്‍പടരുന്ന ലോകത്ത് വിതറുന്ന വെളിച്ചം ചെറുതല്ല. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ദലിത്-മുസ്‌ലിം പക്ഷപാതിത്വങ്ങള്‍ ആരോപിച്ച് സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കുന്നത് ഭരണഘടന പൗരന്‍മാര്‍ക്കു നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാംസ്‌കാരികമന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss