|    Jan 19 Thu, 2017 8:46 pm
FLASH NEWS

പുരോഗമനമില്ലാതെ തൊടുപുഴ താലൂക്കാശുപത്രി

Published : 29th August 2016 | Posted By: SMR

തൊടുപുഴ: താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തിയിട്ടും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലെന്ന ആക്ഷേപം ശക്തമാകുന്നു.2015 ഡിസംബറിലാണ് ജില്ലാ ആശുപത്രിയായി താലൂക്കാശുപത്രിയെ ഉയര്‍ത്തുന്നത്.സ്ഥാനക്കയറ്റം കിട്ടിയതല്ലാതെ കാര്യമായ പുരോഗമനമൊന്നും ആശുപത്രിയ്ക്ക് ഉണ്ടായിട്ടില്ല.200 സ്റ്റാഫുകളാണ് ആശുപത്രിയിലുള്ളത്.32 ഡോക്ടര്‍മാരെ നിശ്ചയിച്ചതില്‍ 27 പേരെ മാത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചില ദിവസങ്ങളില്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പില്ലാതെ അവധിയെടുക്കുന്നതുമൂലം രോഗികളാണ് ദുരിതത്തിലാകുന്നത്.ജില്ലാ ആശുപത്രിയില്‍ 58 ദിവസവേതനക്കാരാണുള്ളത്.ഹോസ്പിറ്റല്‍ വികസന സമിതി-36,എന്‍അര്‍എച്ച്എം-18,എച്ച്എംസിഎ4, എന്നീ സംവിധാനങ്ങളിലായാണ് 58 പേരുള്ളത്.ദിവസവേതാനാടിസ്ഥാനത്തില്‍ ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് സംവരണം നല്‍കിയിട്ടില്ലെന്ന ഗുരുതരമായ ആക്ഷേപവും ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്.
രാഷ്ട്രീയക്കാരുടെ ബന്ധുക്കളും പാര്‍ട്ടിപ്രവര്‍ത്തകരുമായ പലര്‍ക്കുമാണ് നിയമനം നല്‍കിയിരിക്കുന്നത്.പല ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രിയില്‍ ഇവിടെ നിന്നും സേവനത്തിനു പോകുന്നതായും രോഗികള്‍ ആക്ഷേപിക്കുന്നു.
ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കുന്ന പല അസുഖങ്ങള്‍ക്കും ഫാര്‍മസിയില്‍ മരുന്നില്ല.സര്‍ക്കാരിനു പണമില്ലാത്തതാണ് പല മരുന്നുകളും എത്താന്‍ തടസമെന്നാണ് ജില്ലാ ആശുപത്രിയധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഇല്ലാത്ത മരുന്നുകള്‍ സമീപത്തെ ചില സ്വകാര്യ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങാനായി ഫാര്‍മസിയില്‍ നിന്നും പറഞ്ഞയക്കുകയാണ് ചെയ്യുന്നത്.നിര്‍ധനരായ പല രോഗികള്‍ക്കും ഉയര്‍ന്ന വിലയ്ക്ക് മരുന്ന് വാങ്ങാന്‍ വന്‍ തോതില്‍ പണം ചെലവഴിയ്‌ക്കേണ്ടി വരും.വില കൂടിയ മരുന്നുകളാണ് ആശുപത്രിയിലെത്തതെന്നതും വിമര്‍ശിക്കപ്പെടുന്നു.
ആശുപത്രിയിലെ രോഗികള്‍ക്ക് രാവിലെ സൗജന്യ പ്രഭാത ഭക്ഷണമായി ബ്രഡും,പാലുമാണ് നല്‍കുന്നത്.മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് മൂന്ന് നേരവും ഭക്ഷണം നല്‍കുന്നുണ്ട്.രാവിലെ അപ്പം,പുട്ട് ചപ്പാത്തി എന്നിങ്ങനെയാണ് പലയിടത്തും ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്.
എന്നാല്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സ്ഥിതി നേരെ വിപരീതമാണ്.ആശുപത്രിയുടെ സമീപത്ത് പവ്രര്‍ത്തിക്കുന്ന മെഡിക്കല്‍ യൂനിറ്റിന്റെ പ്രവര്‍ത്തനവും അവതാളത്തിലാണ്.
ഇടുക്കി.കോട്ടയം,എറണകുളം,തൃശൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള മെഡിക്കല്‍ യൂനിറ്റാണ്.ഇവരോട് ഇവിടെ നിന്നും മാറണമെന്ന് ജില്ലാ ആശുപത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവരുടെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക