|    Dec 15 Sat, 2018 12:49 pm
FLASH NEWS
Home   >  News now   >  

പുരുഷ ഹോക്കി ചാംപ്യന്‍ഷിപ്പ്: ഇന്ത്യന്‍ ടീമിനെ ശ്രീജേഷ് നയിക്കും

Published : 1st June 2018 | Posted By: vishnu vis


ന്യൂഡല്‍ഹി: ഈ മാസം 23ന് നടക്കുന്ന പുരുഷ ഹോക്കി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ  മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് നയിക്കും. കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിയില്‍ ശ്രീജേഷിന് കീഴില്‍ ഇറങ്ങിയ ഇന്ത്യ ഫൈനലില്‍ ആസ്‌ത്രേലിയയോട് പരാജയപ്പെട്ട് വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. ചാംപ്യന്‍സ്് ട്രോഫി ചരിത്രത്തില്‍ 34 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇന്ത്യ അന്ന് വെള്ളി അക്കൗണ്ടിലാക്കിയത്. ഇടവേളയ്ക്ക് ശേഷം ഡിഫന്‍ഡര്‍ ബീരേന്ദ്ര ലാക്രയുടെ തിരിച്ചുവരവ് ടീമിന് ഗുണം ചെയ്യും. പരിചയസമ്പന്നരായ സര്‍ദാര്‍ സിങും മന്‍പ്രീത് സിങും ടീമിനൊപ്പമുണ്ട്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലെയും വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയിലെയും താരങ്ങളുടെ പ്രകടനത്തിനനുസരിച്ചാണ് ആഗസ്തില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിക്കുമെന്നതിനാല്‍ ടീം അംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് വിശ്വാസമെന്ന് പുതിയതായി ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത ഹരീന്ദ്ര സിങ് പരഞ്ഞു. ഇദ്ദേഹം പുരുഷ ടീമിന്റെ കോച്ചായതിന് ശേഷമുള്ള ആദ്യ ടൂര്‍ണമെന്റാണിത്.  ജൂണ്‍ 23ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss