|    Mar 25 Sat, 2017 1:26 am
FLASH NEWS

പുരുഷ വിഭാഗം ടെന്നീസില്‍ ഇന്ത്യ പുറത്ത്

Published : 7th August 2016 | Posted By: Navas Ali kn

tennis
റിയോ ഡി ജനയ്‌റോ: ഒളിംപിക്‌സിലെ പുരുഷ വിഭാഗം ടെന്നീസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന രോഹന്‍ ബൊപ്പണ്ണ-ലിയാണ്ടര്‍പയസ് സഖ്യം പുറത്തായി. പോളണ്ടിന്റെ കുബോട്ട്-മറ്റ്‌കോവിസ്‌കി സഖ്യത്തോടാണ് തോറ്റത്. സ്‌കോര്‍ 4-6, 6-7.
ലിയാണ്ടര്‍ പെയ്‌സിനൊത്ത് കളിക്കാന്‍ ബൊപ്പണ്ണ വിസമ്മതിച്ചത് നേരത്തെ വിവാദമായിരുന്നു. സാകേത് മനൈനിയെ ആണ് ബൊപ്പണ്ണ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പെയ്‌സിനൊപ്പം കളിക്കാന്‍ ബൊപ്പണ്ണ സമ്മതിച്ചത്. ഒളിമ്പിക്‌സ് വില്ലേജില്‍ എത്തിയിട്ടും ഇവരുടെ അകല്‍ച്ച തുടരുകയായിരുന്നു. മുറി പങ്കിടുന്നതിനുള്‍പ്പടെ ഇരുവരും തയ്യാറായിരുന്നില്ല. ഇരുവരുടേയും പൊരുത്തമില്ലായ്മ അവസാനം  ഒളിമ്പിക്‌സിന്റെ ആദ്യ ദിവസം തന്നെ തോറ്റുപുറത്താകുന്നതില്‍ എത്തിക്കുകയായിരുന്നു.

(Visited 55 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക