|    Dec 14 Fri, 2018 10:44 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പുരുഷ കുത്തക തകര്‍ത്ത് ഒപ്പന പരിശീലകയായി സിമ്യ ഹംദാന്‍

Published : 8th December 2018 | Posted By: kasim kzm

ആലപ്പുഴ: ഒപ്പന മല്‍സരത്തിന് പരിശീലകരായി പുരുഷന്മാര്‍ മാത്രമാണ് ഉണ്ടാവാറുള്ളത്. പെണ്‍കുട്ടികള്‍ മാത്രം കളിക്കുന്ന ഒപ്പന പരിശീലിപ്പിക്കുന്നതാവട്ടെ പുരുഷന്‍മാര്‍ മാത്രമാണെന്നതാണ് മറ്റൊരു വിരോധാഭാസമെന്ന് പലരും കുറ്റപ്പെടുത്താറുമുണ്ട്. എന്നാല്‍, ഇനി അങ്ങനെ പറയാന്‍ വരട്ടെ. പുരുഷന്മാരുടെ കുത്തക തകര്‍ത്ത് ഒപ്പന പരിശീലനത്തിനും ശീലുകള്‍ പാടിപഠിപ്പിക്കാനുമായി ഇതാ ഒരു വനിത- സിമ്യ ഹംദാന്‍
സിമ്യ തലശ്ശേരിക്കാരിയാണ്. ശാസ്ത്രീയസംഗീതത്തോടൊപ്പം മാപ്പിളപ്പാട്ടും പരിശീലിച്ച സിമ്യ അഞ്ച് ടീമുകള്‍ക്കാണ് ഒപ്പനയും പാട്ടും പഠിപ്പിച്ചത്. പ്രശസ്ത പരിശീലകന്‍ നാസര്‍ പറശ്ശിനിയോടൊപ്പമാണ് ഒപ്പനയ്ക്ക് പരിശീലനം നല്‍കുന്നത്. ആദ്യമായി തലശ്ശേരി മുബാറക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു വേണ്ടിയാണ് കുട്ടികളെ പരിശീലിപ്പിച്ചത്. ഈ ആത്മവിശ്വാസമാണ് നാസറിനോടൊപ്പം പരിശീലനരംഗത്ത് ചുവടുറപ്പിക്കാന്‍ സിമ്യയെ സഹായിച്ചത്. ഇതാദ്യമായാണ് സിമ്യ സംസ്ഥാനതലത്തില്‍ മല്‍സരത്തിനെത്തുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. സിമ്യയുടെ ഭര്‍ത്താവ് ഹംദാനും നല്ലൊരു ഗായകനാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss