|    Aug 20 Sun, 2017 9:49 am

പുരാവസ്തുശേഖരത്തില്‍ നാല് പതിറ്റാണ്ട് പിന്നിട്ട് ഉബൈദ്‌

Published : 3rd August 2017 | Posted By: fsq

 

സി കെ ശശി പച്ചാട്ടിരി

ആനക്കര: പുരാവസ്തു ശേഖരവുമായി നാല് പതിറ്റാണ്ട് പിന്നിടുകയാണ് കുമ്പിടി കല്ലുമുറിക്കല്‍ ഉബൈദ് (55). സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയ പുരാവസ്തു ശേഖര കമ്പമാണ് മക്കളും പേരക്കുട്ടികളുമായിട്ടും ഇപ്പോഴും തുടരുന്നത്. പുരാവസ്തുവായ എന്ത് കിട്ടിയാലും ശേഖരിക്കും. നാല് പതിറ്റാണ്ടിന് ശേഷമാണ് തന്റെ ശേഖരങ്ങളുടെ പ്രദര്‍ശനം നടത്തിയത്. കല്ലുമുറിക്കല്‍ തറവാടിന്റെ കുടുംബ സംഗമത്തിലാണ് പ്രദര്‍ശനം നടത്തിയത്. പഠിക്കുന്ന കുട്ടികള്‍ സ്‌കൂളില്‍ പ്രദര്‍ശനവും മറ്റും നടക്കുമ്പോള്‍ പല സാധനങ്ങളും കൊണ്ടുപോവാറുണ്ടെങ്കിലും ഒരു പ്രദര്‍ശനം ഇതുവരെയും നടത്തിയിട്ടില്ല. ബ്രിട്ടീഷുകാരുടെ കാലത്തുള്ള ടെലിഫോണ്‍ മുതല്‍ ആയിരക്കണക്കിന് വിദേശ കറന്‍സികള്‍, വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍ വരെ ശേഖരത്തിലുണ്ട്. പണ്ട് കാലങ്ങളില്‍ രാത്രിയില്‍ വെളിച്ചത്തിനായി ഉപോയഗിച്ചിരുന്ന റാന്തല്‍ വിളക്കുകള്‍ അടക്കം നിരവധി തരം വിളക്കുകളും അളവുതൂക്കത്തിന് ഉപോയഗിച്ചിരുന്ന വെള്ളിക്കോല്‍,ചേളാക്കോല്‍ അടക്കം നൂറുകണക്കിന് പുരാവസ്തുക്കള്‍ ഉബൈദിന്റെ ശേഖരത്തിലുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന മകനും മറ്റ് മക്കളും ഭാര്യയും ഉബൈദിന്റെ പുരാവസ്തു ശേഖരത്തിന് സഹായിക്കുന്നുണ്ട്. എവിടെയെങ്കിലും തരപ്പെട്ടാല്‍ പ്രദര്‍ശനം നടത്തണമെന്ന ആഗ്രഹത്തിലാണ് ഉബൈദ്. കുമ്പിടിയിലെ സ്‌റ്റേഷനറി കട ഉടമയാണ്. ഭാര്യ ആയിഷ. മക്കള്‍ നൗഷാദ്( ദുബയ്),ഷെമീര്‍ ( പത്ര ഏന്റ്), റിംഷാദ്, റഷീദ്

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക