|    Mar 23 Thu, 2017 11:56 pm
FLASH NEWS

പുരാവസ്തുവായി പ്രഖ്യാപിച്ച പഴയ പാലം ; ആര്‍ച്ച്പണി മുടക്കിയതില്‍ സിപിഐയ്ക്ക് പങ്കില്ലെന്ന്

Published : 30th September 2016 | Posted By: Abbasali tf

മൂവാറ്റുപുഴ: പുരാവസ്തുവായി പ്രഖ്യാപിച്ച പഴയ പാലത്തില്‍ നഗരസഭ സ്ഥാപിച്ച ആര്‍ച്ച്പണി മുടക്കിയതില്‍ സിപിഐയ്ക്ക് പങ്കില്ലെന്ന് സിപിഐ ടൗണ്‍ ലോക്കല്‍ കമ്മിറ്റി പ്രസ്ഥാവനയില്‍ പറഞ്ഞു. പുരാവസ്തുവായി പ്രഖ്യാപിക്കപ്പെട്ട പഴയപാലം നവീകരിക്കാന്‍ യുഡിഎഫിന്റെ ഭരണകാലത്ത് 1.62 കോടി രൂപ പുരാവസ്തു വകുപ്പ് അംഗീകരിച്ചിരുന്നു. എന്നാല്‍ പാലം നവീകരണത്തിന്റെ പേരില്‍ സിമന്റ് സ്‌പ്രേ ചെയ്തതല്ലാതെ പാലം നവീകരിക്കാന്‍ യാതൊന്നും ചെയ്തില്ല. ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധവും പാലം നിര്‍മാണത്തിലെ അഴിമതി ചൂണ്ടി കാണിച്ച് വിജിലന്‍സ് കേസും നടക്കുകയാണ്. പാലത്തിലെ ആര്‍ച്ച് നിര്‍മാണം ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയാണെന്ന ആരോപണം നാട്ടുകാരില്‍നിന്നും ഉയര്‍ന്നിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പണിതീരാതെ കിടന്ന കൊച്ചങ്ങാടി ഭാഗത്തേക്ക് ഇറങ്ങുന്ന വഴിയില്‍ ഗതാഗത തടസമുണ്ടാക്കി ആര്‍ച്ചിനായി കുഴിസ്ഥാപിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൂടുകയായിരുന്നു. ഈ വിഷയത്തില്‍ സിപിഐയെ വലിച്ചിഴക്കുന്നത് ശരിയല്ലെന്നും പഴയപാലവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി അടക്കമുള്ള വിഷയങ്ങളില്‍ ത്വരിതാന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് പകരം ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ സിപിഐയെ പ്രതികൂട്ടിലാക്കുന്ന രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പരത്തുന്നത് പ്രതിഷേധാര്‍ഹമാണും സിപിഐ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി കെ മണി പറഞ്ഞു. ഇവിടെ ഗതാഗതക്കുരുക്ക് ഒഴിവാക്കി അനുയോജ്യമായ രീതിയില്‍ ആര്‍ച്ചുണ്ടാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ധാരണയായതായും പിന്നീട് മുനിസിപ്പല്‍ എന്‍ജിനീയറുടെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഉണ്ടാവാത്തതാണ് പദ്ധതി പാതിവഴിയില്‍ മുടങ്ങാന്‍ കാരണമെന്നും വി കെ മണി പറഞ്ഞു.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക