|    Jul 16 Mon, 2018 6:22 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പുരാതന ഇന്ത്യയില്‍ ദുര്‍ഗയും ലക്ഷ്മിയും പ്രതിരോധ-ധനമന്ത്രിമാര്‍ : ഉപരാഷ്ട്രപതി

Published : 23rd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പുരാതന ഇന്ത്യയില്‍ ദുര്‍ഗാദേവി പ്രതിരോധമന്ത്രിയും ലക്ഷ്മി ധനകാര്യമന്ത്രിയുമായിരുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മൊഹാലിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബിസിനസ് ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കവെയാണ് നായിഡു ഈ വിചിത്ര പരാമര്‍ശം നടത്തിയത്. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ടാണ് നായിഡു ദേവതകളെ പരാമര്‍ശിച്ചത്. പൈതൃകത്തില്‍ അഭിമാനിക്കണമെന്നും മാതൃഭാഷ അറിയുന്നവരോട് മറ്റു ഭാഷയില്‍ സംസാരിക്കരുതെന്നും നായിഡു ആവശ്യപ്പെട്ടു. രാമരാജ്യം എല്ലായ്‌പ്പോഴും നമ്മുടെ ചരിത്രത്തിലെ മഹത്തായ കാലഘട്ടമാണ്. എന്നാ ല്‍, ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നത് വര്‍ഗീയദൃഷ്ടിയോടെയാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മനസ്സു തുറന്നു സംസാരിക്കരുതെന്ന് എനിക്കൊപ്പമുള്ളവര്‍ എന്നെ ഓര്‍മപ്പെടുത്താറുണ്ട്. കാരണം, ഞാന്‍ രാജ്യത്തിന്റെ ഉപരാഷ്ട്രപതിയാണ്. പക്ഷേ, ഹൃദയം തുറന്നു സംസാരിച്ചില്ലെങ്കില്‍ എന്റെ ഹൃദയം വികസിക്കും. അതെന്റെ ആരോഗ്യത്തിന് ഹാനികരമാണ്- നായിഡു നര്‍മം കലര്‍ത്തി പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന് എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും അതു ഭരണഘടനയ്ക്കു വിധേയപ്പെട്ടുകൊണ്ടാവണം. അഫ്‌സല്‍ ഗുരുവിന്റെ വിഷയത്തില്‍ പലരും അവരുടെ അഭിപ്രായം വ്യക്തമാക്കി. ഒരു ജനാധിപത്യരാജ്യത്ത് തന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പൗരനുണ്ട്. എന്നാല്‍, അതു ഭരണഘടനയുടെ ചട്ടക്കൂടിന് പുറത്തുപോവരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയില്‍ മതേതരത്വം കരുത്തുറ്റതാണെന്നും അതിന്റെ കാരണം രാജ്യത്തിന്റെ ഡിഎന്‍എയാണെന്നും അസഹിഷ്ണുതയുണ്ടെന്നു പറയുന്നത് ശരിയല്ലെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss