|    Sep 21 Thu, 2017 4:11 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പുരയിടത്തോടു ചേര്‍ന്ന് കഞ്ചാവ് കൃഷി; ഒരാള്‍ അറസ്റ്റില്‍

Published : 27th July 2016 | Posted By: SMR

കല്‍പ്പറ്റ: ഗ്രാമപ്പഞ്ചായത്ത് ഓഫിസിന് സമീപത്തെ സ്വകാര്യ തോട്ടത്തില്‍ കഞ്ചാവ് കൃഷി. വെങ്ങപ്പള്ളി പഞ്ചായത്ത് ഓഫിസിന് പിന്‍ഭാഗത്തെ തോട്ടത്തില്‍ പുരയിടത്തോടു ചേര്‍ന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
ജില്ലാ പോലിസ് മേധാവിക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാലുമുതല്‍ അഞ്ചുമാസം വളര്‍ച്ചയെത്തിയ 12 ചെടികളാണ് പോലിസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലമുടമ പറമ്പില്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദി(49)നെ പോലിസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലിസ് ചീഫ് കെ കാര്‍ത്തിക്, ഡിവൈഎസ്പി കെ എസ് സാബു എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. 11 ചെടികള്‍ ഒരുമിച്ചും ഒരു ചെടി അല്‍പം മാറിയുമാണ് ഉണ്ടായിരുന്നത്. ഇതു കൃഷിചെയ്തതാണോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. കല്‍പ്പറ്റയിലും സമീപപ്രദേശങ്ങളിലും അടുത്തിടെയായി നിരവധി കഞ്ചാവ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നാലുമാസം മുമ്പ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് പിന്‍ഭാഗത്തും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക