|    Nov 23 Thu, 2017 9:04 am
FLASH NEWS

പുന്ന കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തെ അമര്‍ച്ച ചെയ്യണമെന്ന് സിപിഎം

Published : 1st November 2017 | Posted By: fsq

 

ചാവക്കാട്: പുന്ന കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തെ അമര്‍ച്ചചെയ്യണമെന്ന് സിപിഎം ചാവക്കാട് ഈസ്റ്റ് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടേറിയറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി എസ് ദാസന്‍, പ്രീജ ദേവദാസ്, പി കെ സലീം എന്നിവടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കല്‍ സെക്രട്ടറി പി വി സുരേഷ്‌കുമാര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും മാലിക്കുളം അബ്ബാസ് അനുശോചനവും പി എസ് അശോകന്‍ രക്തസാക്ഷിത്വ പ്രമേയവും അവതരിപ്പിച്ചു. സിപിഎം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ സംസാരിച്ചു. സെക്രട്ടറിയായി പി വി സുരേഷ്‌കുമാറിനെയും 13 അംഗ ലോക്കല്‍ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക