|    Jan 21 Sat, 2017 11:06 pm
FLASH NEWS

പുന്നമൂട് ലെവല്‍ക്രോസിന് സമീപം ഗതാഗതക്കുരുക്ക് രൂക്ഷം

Published : 14th October 2016 | Posted By: Abbasali tf

വര്‍ക്കല: പുന്നമൂട് ലെവല്‍ക്രോസിന് സമീപം ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും പതിവായിട്ടും നടപടി ഉണ്ടാവുന്നില്ല. റെയില്‍വേ ഗേറ്റ് അടയ്ക്കുമ്പോള്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന പുന്നമൂട് ജങ്ഷനില്‍ രാവിലേയും വൈകീട്ടും ഗതാഗത നിയന്ത്രണത്തിന് പോലിസിനെ നിയോഗിക്കണമെന്ന ആവശ്യത്തിനും പരിഹാരമായില്ല. രാവിലെ 9 മുതല്‍ 11 വരേയും വൈകീട്ട് അഞ്ചര മുതല്‍ ഏഴര വരെയുമാണ് ഇവിടെ  കുരുക്ക് അനുഭവപ്പെടുന്നത്. വൈകീട്ട് നിരവധി തവണയാണ് ഗേറ്റ് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത്. ഇരു പുറവുമുള്ള വാഹനങ്ങളുടെ നീണ്ട നിര ഗേറ്റ് തുറന്നാലും നിശ്ചിത സമയത്തിനുള്ളില്‍ കടന്നുപോകില്ല. നാലു റോഡുകള്‍ സംഗമിക്കുന്ന സ്ഥലത്താണ് നിലവിലെ റെയില്‍വേ ഗേറ്റിന്റെ സ്ഥാനം. പുന്നമൂട് ജങ്ഷനില്‍ നിന്നു ഗേറ്റ് കടക്കാന്‍ നില്‍ക്കുന്ന വാഹനങ്ങളുടെ നിര ഒരു ഭാഗത്തും മറുവശത്ത് ഗേറ്റ് കടന്ന് വരുന്ന വാഹനങ്ങളില്‍ ചിലത് മുന്നിലെ വാഹനനിര മുറിച്ച് അലക്ഷ്യമായി ഓടുന്നതും ഗതാഗതക്കുരുക്കിനും റോഡപകടങ്ങള്‍ക്കും വഴിവയ്ക്കുന്നു. ഏറെ തിരക്കുള്ള സമയങ്ങളില്‍ ഇവിടെ പോലിസിന്റെ സേവനം ഉറപ്പാക്കണമെന്നറിയിച്ച് വാര്‍ഡ് കൗണ്‍സിലര്‍ പ്രിയാ ഗോപന്‍ നിരവധി തവണ വര്‍ക്കല പോലിസില്‍ നിവേദനം നല്‍കിയിട്ടും പോലിസിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടിയുണ്ടായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക