|    Dec 15 Fri, 2017 3:43 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പുന്നപ്ര സമരനായകന് ആശംസകള്‍ നേര്‍ന്ന് വയലാറിന്റെ പത്‌നി

Published : 19th April 2016 | Posted By: SMR

പാലക്കാട:് വയലാറിന്റെ പത്‌നിയെ സന്ദര്‍ശിക്കാന്‍ പുന്നപ്ര-വയലാര്‍ സമരനായകനെത്തി. മലമ്പുഴ മണ്ഡലത്തില്‍ മല്‍സരിക്കുന്ന വി എസ് അച്യുതനന്ദന്‍ തിങ്കളാഴ്ച രാവിലെയാണ് മുട്ടിക്കുളങ്ങര കനാല്‍ റോഡിനുസമീപം വയലാറിന്റെ പത്‌നിയും മകളും താമസിക്കുന്ന വീട്ടിലെത്തിയത്.
വയലാറിന്റെ പത്‌നി ഭാരതി തമ്പുരാട്ടിയും മക്കളായ ഇന്ദുലേഖയും യമുനയും ചേര്‍ന്നാണ് വിഎസിനെ സ്വീകരിച്ചത്. ഭാരതിത്തമ്പുരാട്ടിയുടെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞ വിഎസ് മക്കളോടും കുശലാന്വേഷണം നടത്തി. മന്ത്രിയായപ്പോള്‍ ഒരിക്കല്‍ സഖാവിനെ കണ്ടകാര്യം വയലാറിന്റെ മകള്‍ അനുസ്മരിച്ചു. വീട്ടിലേക്കു പോവുന്ന വഴി നന്നാക്കുന്നതിലെ തടസ്സം വിഎസ് ഇടപെട്ട് നീക്കിത്തരണമെന്നും മകള്‍ ഇന്ദുലേഖ അഭ്യര്‍ഥിച്ചു.
വയലാറിന്റെ പത്‌നിയുടെയും മക്കളുടെയും വിജയാശംസയും ആശീര്‍വാദവും ഏറ്റുവാങ്ങിയാണ് വിഎസ് മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക