|    Jan 16 Mon, 2017 4:49 pm

പുന്നപ്ര- വയലാര്‍ വാര്‍ഷിക വാരാചരണം ജില്ലാതല ഉദ്ഘാടനം 19ന്

Published : 13th October 2016 | Posted By: Abbasali tf

ആലപ്പുഴ: പുന്നപ്ര- വയലാര്‍ സമരത്തിന്റെ 70-ാമത് വാര്‍ഷിക വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 19ന് നടക്കും. വൈകീട്ട് 4ന് ആലപ്പുഴ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, ഇരു കമ്യൂണിസ്റ്റ് പാര്‍ടികളുടെയും സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍ പങ്കെടുക്കും. 20 മുതല്‍ 27 വരെയാണ് വാരാചരണം. ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലാതല ഉദ്ഘാടനം നടക്കുക. 27ന് രാവിലെ വലിയചുടുകാട്ടില്‍ നടക്കുന്ന ചടങ്ങില്‍ വി എസ് അച്യുതാനന്ദന്‍ ദീപശിഖ കൊളുത്തിനല്‍കും. വയലാറില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ പങ്കെടുക്കും. 13ന് മാവേലിക്കരയില്‍ നടക്കുന്ന സെമിനാറില്‍ എം എ ബേബി, ടി പുരുഷോത്തമന്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വി എസ് അച്യുതാനന്ദന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍. വാര്‍ത്താസമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക