|    Oct 18 Wed, 2017 3:49 am
FLASH NEWS

പുന്നപ്രയില്‍ ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് പരിക്ക്

Published : 25th November 2016 | Posted By: SMR

അമ്പലപ്പുഴ: പുന്നപ്രയില്‍ ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടി. ഒരാള്‍ക്കു പരിക്ക്. ഇന്നലെ വൈകീട്ട്  6.30 ഓടെയാണ് പുന്നപ്ര അറവുകാടിനു സമീപം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി ലഹരി മാഫിയ തമ്മിലടിച്ചത്.വൈകീട്ട് മൂന്നോടെ ഷാപ്പു ജങ്ഷനു സമീപം നടന്ന സംഘട്ടനത്തിന്റെ തുടര്‍ച്ചയായി മണിക്കൂറുകള്‍ക്ക് ശേഷവും ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായ യുവാക്കളുടെ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. റോഡരികില്‍ നിന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനെതിരേ മറ്റൊരു സംഘം രംഗത്തുവന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത്. മര്‍ദ്ദനമേറ്റയാള്‍ ലഹരി മാഫിയ സംഘത്തിലെ കണ്ണിയാണെന്നു പറയുന്നു. അതേസമയം മണിക്കൂറുകളോളം ജനങ്ങളെ ഭീതിയിലാഴ്ത്തി ലഹരി മാഫിയ സംഘങ്ങള്‍ അഴിഞ്ഞാടിയിട്ടും പോലിസ് തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഘങ്ങളുടെ ഭഷണി ഭയന്ന് പോലിസില്‍ പരാതി നല്‍കാന്‍ നാട്ടുകാരും തയ്യാറായിട്ടില്ല. സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ചാണ് ലഹരി സംഘങ്ങള്‍ വ്യാപകമാവുന്നത്. പരിക്കേറ്റയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികില്‍സ തേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക