|    Jun 18 Mon, 2018 1:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പുനസ്സംഘടന: വി എം സുധീരനും ഡല്‍ഹിക്ക്

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് പുനസ്സംഘടനാ വിഷയം ചര്‍ച്ച ചെയ്യാന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഡല്‍ഹിയിലേക്ക് പോയി. ഇന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരുമായി സുധീരന്‍ കൂടിക്കാഴ്ച നടത്തും. കെഎസ്‌യു തിരഞ്ഞെടുപ്പ്, യൂത്ത് കോണ്‍ഗ്രസ് പുനസ്സംഘടന, ഡിസിസി പ്രസിഡന്റുമാരുടെ നിയമനം എന്നീ വിഷയങ്ങളില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞയാഴ്ച ഡല്‍ഹിയിലേക്ക് പോയിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റുമുതിര്‍ന്ന നേതാക്കളും വരുംദിവസങ്ങളില്‍ ഡല്‍ഹിക്കുപോവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss