|    Aug 24 Thu, 2017 6:37 am
FLASH NEWS

പുനലൂര്‍ വരെയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ ഇടമണ്‍ വരെ നീട്ടണമെന്ന്

Published : 24th October 2016 | Posted By: SMR

കൊല്ലം:  പുനലൂര്‍ – ചെങ്കോട്ട പാതയില്‍ ഗേജ്മാറ്റ നടപടികള്‍ പുനലൂര്‍ മുതല്‍ ഇടമണ്‍ വരെ പൂര്‍ത്തിയായ സാഹചര്യത്തില്‍ പുനലൂര്‍ വരെയുള്ള ചില സര്‍വ്വീസുകളെങ്കിലും ഇടമണ്‍ വരെ നീട്ടണമെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പരവൂര്‍ സജീബ് ജില്ലാ പ്രസിഡന്റ് ടി പി ദീപുലാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. 2017 മാര്‍ച്ചില്‍ പുനലൂര്‍ – ചെങ്കോട്ടയിലെ ലൈനില്‍ ഗേജ് മാറ്റം പൂര്‍ണ്ണ മാക്കുമെന്ന റെയില്‍വെയുടെ പ്രഖ്യാപനം നടക്കണമെങ്കില്‍ പൂര്‍ത്തിയായ പുനലൂര്‍-ഇടമണ്‍ പാത ഉടന്‍ കമ്മീഷന്‍ ചെയ്യേണ്ടതുണ്ട്. യുദ്ധ കാലാടിസ്ഥാനത്തില്‍ പണികള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ റെയില്‍വെയുടെ പ്രഖ്യാപനം യാഥാത്ഥമാകുകയുള്ളൂവെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍  ചൂണ്ടി കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക