|    Oct 21 Sun, 2018 5:57 am
FLASH NEWS

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത; സര്‍ക്കാറിന് കുറ്റകരമായ അനാസ്ഥ: എം എം ഹസന്‍

Published : 16th September 2017 | Posted By: fsq

 

പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള രണ്ടാം ഘട്ട നിര്‍മാണത്തിന് നടപടികള്‍ പൂര്‍ത്തിയാക്കി ലോക ബാങ്ക് സഹായം നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്നതായി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ആരോപിച്ചു. റോഡിന്റെ നിര്‍മാണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അട്ടിമറിക്കുന്നതായി ആരോപിച്ച് പത്തനംതിട്ട, കൊല്ലം, കോട്ടയം ഡിസിസികളുടെ നേതൃത്വത്തില്‍ കുമ്പഴയില്‍ സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹ സമരം ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി അവലോകത്തിനായെത്തിയ ലോക ബാങ്ക്  പ്രതിനിധിയെ  വംശീയമായി അധിഷേപിച്ച  മന്ത്രിയാണ് പൊതുമരാമത്ത് ഭരിക്കുന്നത്.  ഇപ്പോള്‍ ലോക ബാങ്ക് സഹായം  ലഭിക്കുമോ എന്ന ആശങ്കയിലാണ്.  സ്ഥിരമായി പ്രസ്്്താവനങ്ങള്‍ നടത്തുന്ന മന്ത്രി  എന്തെങ്കിലും പ്രവൃത്തിച്ചു  കാണാനാണ്  ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ നിന്നും ഭരണ കക്ഷിയില്‍പ്പെട്ട മൂന്ന് എംഎല്‍എമാരും ഒരു മന്ത്രിയുമുണ്ട്. എന്നിട്ടും വികസന കാര്യത്തില്‍ ജില്ല പിന്നില്‍ തന്നെയാണ്. 183 കോടിയുടെ അടങ്കല്‍ തുകയുമായി  ആരംഭിച്ച പുനലൂര്‍-പൊന്‍കുന്നം പദ്ധതിക്ക് ഇപ്പോള്‍ വേണ്ടത് 604 കോടി രൂപയാണ്. ഇനിയും കാലതാമസം വന്നാല്‍ ഇത് 1000 കോടിയിലെത്തും. ഇതിന് ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാരാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. എംപിമാരായ  കൊടിക്കുന്നില്‍, സുരേഷ്,  ആന്റോ ആന്റണി , അടൂര്‍പ്രകാശ് എംഎല്‍എ, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ,  കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ഡോ.ശൂരനാട് രാജശേഖരന്‍, ടി ശരത് ചന്ദ്രപ്രസാദ്, മുന്‍  പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, കെപിസിസി സെക്രട്ടറിമാരായ പഴകുളം മധു, എം എം നസീര്‍,  ജി രതികുമാര്‍,  ജ്യോതികുമാര്‍ ചാമക്കാല,   കെപിസിസി നിര്‍വാഹക സമിതി അംഗം മാലേത്ത്  സരളാ ദേവീ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss