|    Apr 21 Sat, 2018 11:42 am
FLASH NEWS

പുനലൂര്‍-പേപ്പര്‍മില്‍ റോഡിന്റെ തകര്‍ച്ച;ഉപരോധം നടത്തി

Published : 7th October 2016 | Posted By: Abbasali tf

പുനലൂര്‍: തകര്‍ന്നു കിടക്കുന്ന പുനലൂര്‍-പേപ്പര്‍ മില്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധവും ധര്‍ണയും സംഘടിപ്പിച്ചു. റെയില്‍വേ ഗേറ്റ് മുതല്‍ പുനലൂര്‍ നിയോജക മണ്ഡലത്തിന്റെ പരിധി അവസാനിക്കുന്ന പേപ്പര്‍മില്‍ ഭാഗം വരെ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുകയാണ്.   സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സാബു അലക്‌സ് അധ്യക്ഷത വഹിച്ചു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം എസ് താജൂദ്ദീന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. മുസാവരിക്കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ വിളയില്‍ സഫീര്‍, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കരിക്കത്തില്‍ പ്രസന്നന്‍, നെല്‍സണ്‍ സെബാസ്റ്റ്യന്‍, നാസര്‍ഖാന്‍, സഞ്ജു ബുഖാരി, ജി ജയപ്രകാശ്, അബ്ദുല്‍ റഹീം, സിന്ധു ഉദയന്‍, സാറാമ്മ തോമസ്, യമുന സുന്ദരേശന്‍, ജാന്‍സി, ഷേര്‍ളി, പ്രദീപ്, കനകമ്മ, എസ് ഇ സഞ്ജയ്ഖാന്‍, പി ജയറാം, എ എ ബഷീര്‍, നാസര്‍, ഷറഫുദ്ദീന്‍, ജസ്റ്റിന്‍ രാജന്‍, എന്‍ എ സേവ്യര്‍, അജീഷ്, ബിബിന്‍, ഒമേഗ രാജന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss