|    Aug 18 Fri, 2017 2:23 pm
FLASH NEWS

പുനലൂര്‍ നഗരസഭയുടെ പൊതുശ്മശാനം കാടുകയറി നശിക്കുന്നു

Published : 2nd August 2017 | Posted By: fsq

 

പുനലൂര്‍: നഗരസഭാ ശ്മശാനം കാടുകയറി നശിക്കുന്നു. ഒരു വര്‍ഷക്കാലമായി ശ്മശാനം പ്രവര്‍ത്തിക്കുന്നില്ല. പൊതുശ്മശാനം ഉടന്‍ തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമാണ്.കനത്ത മഴയില്‍ ചിമ്മിനി തകര്‍ന്നു വീണതിനെ തുടര്‍ന്നാണ് ശ്മശാനം തകര്‍ച്ചയിലായത്. അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ശ്മശാനം തകര്‍ന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കിഴക്കല്‍ മേഖലയില്‍ നിന്നുള്ള വീടും സ്ഥലവും ഇല്ലാത്തവരുടെ മൃദേഹങ്ങള്‍ മുഴുവന്‍ സംസ്‌കരിച്ചിരുന്നത് ഇവിടെയാണ്. ഗ്യാസ് ബര്‍ണര്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നത്. മഴയത്ത് കെട്ടിടം ചോര്‍ന്നൊലിച്ചതുമൂലം ഗ്യാസ് ബര്‍ണര്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍ കഴിയാതെ വന്നതോടെ പിന്നീട് വിറക് ഉപയോഗിച്ചായിരുന്നു മൃതദേഹങ്ങള്‍ ദഹിപ്പിച്ചിരുന്നത്. പുനലൂരിന്റെ സമീപ പ്രദേശങ്ങളിലുള്ള പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്കും മറ്റും ഏറെ പ്രയോജനകരമായിരുന്നു ഈ പൊതുശ്മശാനം. പൊതുശ്മശാനം പൂട്ടിയതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കൊല്ലത്തും മറ്റുമുള്ള ശ്മശാനങ്ങളിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്. ഒരു വര്‍ഷം മമ്പുവരെ ശ്മശാനം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. പൊതുശ്മശാനം ആധുനിക സൗകര്യങ്ങളോടെ ഉടന്‍ നിര്‍മി്ക്കുമെന്നാണ് നഗരസഭ ഉറപ്പുനല്‍കിയിട്ടുള്ളത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ കടലാസുകളിലൊതുങ്ങുകയാണ്. വനമേഖലകളും തോട്ടം മേഖലകളും മറ്റുമുള്ള കിഴക്കന്‍ മേഖലയില്‍ പൊതുശ്മശാനം അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തില്‍ ശ്മശാനം ഉടന്‍ നിര്‍മിക്കണമെന്നാണ് ആവശ്യം ശക്തമാകുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക