|    Oct 23 Mon, 2017 1:30 pm
FLASH NEWS

പുനലൂര്‍-ചെങ്കോട്ട ഗേജ് മാറ്റം: മാര്‍ച്ചില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ: എം പി

Published : 14th July 2016 | Posted By: SMR

കൊല്ലം: പുനലൂര്‍ ചെങ്കോട്ട ഗേജ് മാറ്റ പ്രവൃത്തികള്‍ 2016 ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്നും 2017 മാര്‍ച്ചോടു കൂടി ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എന്‍കെ പ്രേമചന്ദ്രന്‍ എംപി യുടെയും റയില്‍വേ ഉന്നത ഉദേ്യാഗസ്ഥരുടെയും പരിശോധനയ്ക്ക് ശേഷമുളള യോഗം വിലയിരുത്തി.   പുനലൂര്‍ മുതല്‍ കഴുതുരുട്ടി  വരെയുളള ഗേജ്മാറ്റ പ്രവര്‍ത്തികള്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി യുടെ നേതൃത്വത്തില്‍ ഉദേ്യാഗസ്ഥ സംഘം പരിശോധന നടത്തി. പുനലൂര്‍ അടിപ്പാത, ഇടമണ്‍, ഒറ്റയ്ക്കല്‍, തെന്മല പുതിയ ടണല്‍, കഴുതുരിട്ടി, 13-ാം നമ്പര്‍ പാലം എന്നീ പ്രധാന സൈറ്റുകളില്‍ ഉദേ്യാഗസ്ഥരുമായി ചര്‍ച്ച നടത്തി.  പ്രദേശവാസികളുടെ ആവശ്യം ഉദേ്യാഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.  പ്രദേശവാസികളുടെ ആവശ്യം കൂടി പരിഗണിച്ച് തുടര്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാമെന്ന് ഉദേ്യാഗസ്ഥര്‍ ഉറപ്പു നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഗേജ് മാറ്റ പ്രവര്‍ത്തികള്‍ക്കായി 221 കോടി രൂപയാണ് ലഭിച്ചത്.  ഫണ്ടിന്റെ അപര്യാപ്തയില്ലാത്തതിനാല്‍ പണി കാര്യക്ഷമമായി പൂരോഗമിക്കുകയാണ്.  മരം മുറിക്കുന്നതിനും പാറപൊട്ടിക്കുന്നതിനും കയ്യേറ്റം ഒഴിപ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്ന് റയില്‍വേ ഉദേ്യാഗസ്ഥര്‍ ആവശ്യപ്പെട്ടു.  പുനലൂര്‍ റയില്‍വേ സ്റ്റേഷന്‍ വികസനത്തിനു പ്രതേ്യക പരിഗണന നല്‍കണമെന്ന എംപിയുടെ ആവശ്യം പരിഗണിച്ചു.    പുനലൂര്‍ ചെങ്കോട്ട ഗേജ് മാറ്റ പ്രവൃത്തികള്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി. യുടെ നേതൃത്വത്തില്‍ റയില്‍വേ ചീഫ് എഞ്ചിനീയര്‍ രവീന്ദ്രബാബു, മധുര റയില്‍വേ ഡിവിഷണല്‍ മാനേജര്‍ സുനില്‍ കുമാര്‍ ഗാര്‍ഗ് തുടങ്ങി ഉന്നത ഉദേ്യാഗസ്ഥ സംഘം സന്ദര്‍ശിച്ച്  പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.  പുനലൂര്‍ മുതല്‍ ഇടമണ്‍ വരെയുളള ഒന്നാം റീച്ചില്‍ പാലങ്ങളും ഇതര പ്രവൃത്തികളും പൂര്‍ത്തീകരിച്ചു.  രണ്ട് മേല്‍പ്പാലങ്ങളും ഒരു അടിപ്പാതയുമാണ് ഈ മേഖലയില്‍ പൂര്‍ത്തീകരിച്ചത്.  റയില്‍പ്പാളങ്ങള്‍ സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തികള്‍ക്കുളള ടെണ്ടര്‍ അവാര്‍ഡ് ചെയ്തു കഴിഞ്ഞു.  രണ്ടാം മേഖലയായ
ഇടമണ്‍-കഴുതുരുട്ടി ഭൂമി നിരത്തല്‍ പണികള്‍ അന്തിമഘട്ടത്തിലാണ്.  67 ചെറുപാലങ്ങളില്‍ 60 ഉം പൂര്‍ത്തിയായി. 12 വലിയ പാലങ്ങളില്‍ 4 എണ്ണം പൂര്‍ത്തീകരിച്ചു.  എട്ട് എണ്ണത്തിന്റെ പണി പുരോഗമിച്ചു വരുന്നു.  ഈ മേഖലയില്‍ അഞ്ച് തുരങ്കങ്ങളാണുളളത്.  4 തുരങ്കങ്ങളുടെ പണി പൂര്‍ത്തിയായി.  പുതിയ  തുരങ്കത്തിന്റെ പണി ആശാവഹമായി പുരോഗമിക്കുന്നു. 17 കിലോമീറ്റര്‍ ഉളളതില്‍ 8.50 കിലോമീറ്റര്‍ ദൂരം പാളം ഇടുന്നതിനു സജ്ജമായിട്ടുണ്ട്. കഴുതുരുട്ടി ഭഗവതിപൂരം റീച്ചില്‍ 64 പാലങ്ങളില്‍ 63 എണ്ണം പണി തീര്‍ന്നു. 9 വലിയ പാലങ്ങളില്‍ 8 എണ്ണം പൂര്‍ത്തിയായി.  ഈ റേഞ്ചില്‍ കരാറുകാരന്റെ വീഴ്ച കാരണം കരാര്‍ റദ്ദ്‌ചെയ്ത് പുതിയ കരാര്‍ നല്‍കുന്നതിനു നടപടികള്‍ സ്വീകരിച്ചു വരുന്നു.  ഒരു കിലോമീറ്ററോളം (960 മീറ്റര്‍) നീളമുളള ടണല്‍ ഈ ഭാഗത്താണ്.  വളരെ ശ്രദ്ധാപൂര്‍വ്വം മാത്രം ചെയ്യാന്‍ കഴിയുന്ന പണി ജാഗ്രതയോടെ പൂര്‍ത്തിയായി വരുന്നു. എസ് വളവും മേല്‍പ്പാലവും പൂര്‍ത്തിയായി ആകെ 17 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 12.5 കിലോമീറ്റര്‍ പാളം ഇടത്തക്ക സ്ഥിതിയിലാണ്.  6.50 കിലോമീറ്റര്‍ പാളം സ്ഥാപിച്ചു കഴിഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക