|    May 24 Wed, 2017 5:57 am
FLASH NEWS

പുനലൂര്‍-ചെങ്കോട്ട ഗേജുമാറ്റം: മാര്‍ച്ചില്‍ തന്നെ ട്രെയിന്‍ ഓടുമെന്ന് റെയില്‍വേ

Published : 15th October 2016 | Posted By: Abbasali tf

പുനലൂര്‍: നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന പുനലൂര്‍-ചെങ്കോട്ട പാതയില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ സുധാകര്‍ റാവു, ചീഫ് എന്‍ജിനീയര്‍ രവീന്ദ്രബാബു എന്നിവരുടെ നേതൃത്വത്തുള്ള സംഘമാണ് ഇന്നലെ സന്ദര്‍ശനം നടത്തിയത്. നിര്‍മാണം അവസാനഘട്ടത്തിലുള്ള പുനലൂര്‍-ഇടമണ്‍ റൂട്ടില്‍ പായ്ക്കിങ് ജോലികള്‍ തീര്‍ന്നാല്‍ ഉടന്‍ ട്രയല്‍ റണ്‍ നടത്തും. ചെങ്കോട്ട-ഭഗവതിപുരം റീച്ചില്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇടമണ്‍-ആര്യങ്കാവ് റീച്ചില്‍ മാത്രമാണ് ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വനമേഖല ആയതിനാലാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കുറവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാതയില്‍ പുതുതായി പണിതുകൊണ്ടിരിക്കുന്ന തെന്മല തുരങ്കം സംഘം വിശദമായി പരിശോധിച്ചു. നിലവില്‍ തെന്മലയിലെ പുതിയ തുരങ്കത്തിന്റെ രണ്ട് വശങ്ങളും തുരന്നുകഴിഞ്ഞു.പാതയില്‍ ബ്രീട്ടീഷുകാര്‍ക്ക് ശേഷം നിര്‍മിക്കുന്ന ആദ്യ പാതയാണിത്. 200 മീറ്റര്‍ നീളമുള്ള ഈ തുരങ്കം വലുപ്പത്തില്‍ രണ്ടാമതാണ്. ഒരു കിലോ മീറ്ററോളം നീളം വരുന്ന ആര്യങ്കാവ് തുരങ്കത്തിനാണ് ഒന്നാം സ്ഥാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day