|    Aug 22 Wed, 2018 1:00 pm
FLASH NEWS

പുനലൂര്‍ കോളജ് ജങ്ഷനില്‍ തീപ്പിടിത്തം: രണ്ട് കടകള്‍ കത്തിനശിച്ചു

Published : 14th June 2017 | Posted By: fsq

 

പുനലൂര്‍: കോളജ് ജങ്ഷനില്‍ കടകള്‍ക്ക് തീപ്പിടിച്ചു. ഒരു വര്‍ക്ക്‌ഷോപ്പ് പൂര്‍ണമായും ശവപ്പെട്ടി കട ഭാഗികമായും കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. പുനലൂര്‍ കണ്ടമത്ത് ഹൗസില്‍ യോഹന്നാന്റെ ഉടമസ്ഥതയിലുള്ള കടകള്‍ക്കാണ് തീപ്പിടിച്ചത്. സുജാഷിന്റെ ഓട്ടോ വര്‍ക്ക് ഷോപ്പും ദാനിയേലിന്റെ ശവപ്പെട്ടിക്കടയ്ക്കുമാണ് തീപ്പിടുത്തമുണ്ടായത്. പുനലൂരില്‍ നിന്ന് രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.  പുനലൂര്‍ പോലിസും സ്ഥലത്തെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. സ്റ്റേഷന്‍ ഓഫിസര്‍ ആര്‍ ഷിബുവിന്റെ നേതൃത്വത്തിലാണ് ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss