|    Apr 30 Sun, 2017 2:52 am
FLASH NEWS

പുനലൂര്‍-ഇടമണ്‍ റൂട്ടില്‍ എന്‍ജിന്‍ പരീക്ഷണ ഓട്ടം നടത്തി; പാതയില്‍ ട്രെയിന്‍ ഓടുന്നത് ആറുവര്‍ഷത്തിന് ശേഷം

Published : 21st October 2016 | Posted By: SMR

പുനലൂര്‍: ബ്രോഡ്‌ഗേജ് പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പുനലൂര്‍ – ഇടമണ്‍ റീച്ചിന്‍ എന്‍ജിന്‍ പരീക്ഷണ ഓട്ടം നടത്തി. പുനലൂര്‍ -ചെങ്കോട്ട പാതയില്‍ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് എന്‍ജിന്‍ പരീക്ഷണാര്‍ഥം ഓടിയത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് കൊല്ലത്തുനിന്നുള്ള പ്രത്യേക എന്‍ജിന്‍ പുനലൂരിലെത്തിയത്. തുടര്‍ന്ന് എന്‍ജിന്‍ 15 കിലോമീറ്റര്‍ വേഗതയില്‍ ഇടമണ്ണിലേയ്ക്ക് ഓടിച്ചു. ആറു വര്‍ഷത്തിനിടെ ആദ്യമായാണ് ഇതുവഴി എന്‍ജിന്‍ ഓട്ടം നടത്തിയത്. മെറ്റല്‍ പായ്ക്കിങ് ജോലികള്‍ ഒരുഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുളളു. ഇനിയും മെറ്റല്‍ പായ്ക്കിങ് ജോലികള്‍ ബാക്കിയുണ്ട്. ഉച്ചയക്ക് 12.30 ഓടെ എന്‍ജിന്‍ പുനലൂര്‍ റയില്‍വേ സ്റ്റേഷനില്‍  തിരികെയെത്തി. റയില്‍വേ ഉദ്യോഗസ്ഥരും എന്‍ജിനിലുണ്ടായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംഘം  വിലയിരുത്തി. തിരികെ വരുമ്പോള്‍  എന്‍ജിന്‍ 25 കിലോമീറ്റര്‍ വേഗത്തിലാണ് ഓടിയത്. 2017 ല്‍ ട്രെയിന്‍ ഓടിക്കുമെന്നാണ് റയില്‍വേയുടെ ഔദ്യോഗിക വിശദീകരണം. ഇടമണ്‍ വരെ ട്രെയിന്‍ ഓടിയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് റയില്‍വേ ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്. ആര്യങ്കാവ്, തെന്മല മേഖലകളിലായി ധാരാളം പണികള്‍ ബാക്കിയുണ്ട്. സമയബന്ധിതമായി പണികള്‍ തീര്‍ക്കാന്‍ കഴിയുമെന്ന കണക്കു കൂട്ടലിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍. എല്ലാ മാസവും ഡിവിഷനല്‍ മാനേജര്‍ പാത സന്ദര്‍ശിക്കുമെന്നും നിര്‍മാണം വിലയിരുത്തുമെന്നും ഔദ്യോഗികമായി അറിയിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് എന്‍ജിന്‍ പരീക്ഷണ ഓട്ടം നടത്തിയത്.പുനലൂരില്‍ നിന്നും പരീക്ഷണ ഓട്ടത്തിനെത്തിയ എന്‍ജിന്‍ സൈറണ്‍ കേട്ട പ്രദേശവാസികള്‍ തീവണ്ടി ഓട്ടം ആരംഭിച്ച  ധാരണയില്‍ റയില്‍വേ ട്രാക്കിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടി. എന്‍ജിന്‍ പരീക്ഷണഓട്ടം നടത്തുന്നതറിഞ്ഞ ഗ്രാമവാസികള്‍ കഴിഞ്ഞ ആരുവര്‍ഷമായി അനുഭവിച്ചുവരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാകുമെന്ന ആശ്വാസത്തിലാണ്.ഈ റീച്ചിലെ സിഗ്നല്‍ ജോലികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് മെറ്റല്‍ പാക്കിങ് ജോലികളും അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെ പരീക്ഷണാര്‍ഥം ഇടമണ്‍ വരെ എന്‍ജിന്‍ ഓടിച്ചത്.അതേസമയം, ബ്രോഡ്‌ഗേജ് നിര്‍മാണത്തിന്റെ ഭാഗമായി ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടിയില്‍ ഇന്നലെ മുതല്‍ നടത്താനിരുന്ന റയില്‍വേ ഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടികള്‍  താല്‍ക്കാലികമായി മാറ്റിവെച്ചു. റയില്‍വേ ഭൂമിയിലെ താമസക്കാര്‍ക്ക് സ്വയം ഒഴിഞ്ഞ് പോകുവാനും വിലപിടിപ്പുളള സാധനങ്ങള്‍ കേടുപാടു കൂടാതെ മാറ്റുന്നതിനും വേണ്ടിയാണ് എംപിയുടെ ആവശ്യപ്രകാരം ഒരു അവസരം കൂടി നല്‍കുന്നതെന്നും റയില്‍വേ അധികൃതര്‍ പറ

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day