|    Jul 26 Wed, 2017 12:19 am
FLASH NEWS

പുനലൂരില്‍ റോഡുകളുടെ പുനരുദ്ധാരണത്തിന് 48 ലക്ഷം

Published : 15th October 2016 | Posted By: Abbasali tf

പുനലൂര്‍: നിയോജക മണ്ഡലത്തിലെ ആറ് റോഡുകളുടെ പുനരുദ്ധാരണത്തിനും കലുങ്ക് നിര്‍മാണത്തിനുമായി 48 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി കെ രാജു അറിയിച്ചു. നഗരസഭയിലെ പേപ്പര്‍മില്‍- ശാസ്താംകോണം റോഡ്, ആര്യങ്കാവ് പഞ്ചായത്തിലെ ആര്യങ്കാവ് -കടമാന്‍പാറ റോഡ്, ഏരൂരിലെ പഴയേരൂര്‍  സ്‌നേഹാരം റോഡ്, ഇടമുളക്കലിലെ ഈറത്തോട് -പുന്നക്കാട് റോഡ്, തെന്‍മലയിലെ ഉറുകുന്ന് കനാല്‍-  പെട്രോള്‍ പമ്പ് റോഡ്, കുളത്തുപ്പുഴയിലെ സാംനഗര്‍ -ഫോറസ്റ്റ് ബൗണ്ടറി റോഡ്,  അഞ്ചലിലെ വടക്കേ വാതുക്കലില്‍ കലുങ്ക് നിര്‍മിക്കുന്നതിനുമായാണ് തുക അനുവദിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക