|    Jan 20 Sat, 2018 10:15 am
Home   >  Todays Paper  >  page 7  >  

പുനര്‍വിവാഹം ചെയ്ത ഭര്‍ത്താവിന് നേരെ ഭാര്യ ആസിഡൊഴിച്ചു

Published : 24th September 2016 | Posted By: SMR

ജമ്മു: ജമ്മുവിലെ കതുഅ ജില്ലയില്‍ പുനര്‍വിവാഹം ചെയ്തതിനെത്തുടര്‍ന്ന് ഭര്‍ത്താവിനു നേരെ ഭാര്യയും മകളും ആസിഡൊഴിച്ചു. ഭാര്യ ഷമീമ അക്തറും മകളും മറ്റു രണ്ടു സഹായികളും ചേര്‍ന്നാണ് കോണ്‍സ്റ്റബിളായ മുഹമ്മദ് ദിനിനു നേരെ ആസിഡൊഴിച്ചത്. സംഭവത്തില്‍ അക്തറിനും പരിക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് രണ്ടുപേരെയും കതുഅ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റതിനാല്‍ മുഹമ്മദ് ദിനിനെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സുഖംപ്രാപിച്ചശേഷം സ്ത്രീക്കെതിരേ അറസ്റ്റ് രേഖപ്പെടുത്താന്‍ തീരുമാനമായി. മകള്‍ക്കെതിരെയും കേസെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day