|    Jun 20 Wed, 2018 7:46 am
Home   >  Todays Paper  >  page 7  >  

പുനര്‍വിചാരണ വേണമെന്ന് ഉവൈസി

Published : 20th April 2018 | Posted By: kasim kzm

ഹൈദരാബാദ്: മക്കാ മസ്ജിദ് സ്‌ഫോടന ക്കേസിലെ പ്രതികളെ വെറുതേവിട്ട കോടതി വിധിയില്‍ ദേശീയ അന്വേഷണ ഏജന്‍സിക്കെതിരേ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയുടെ കടുത്ത വിമര്‍ശനം. എന്‍ഐഎ ബധിരരും അന്ധരും ആയി മാറിയെന്ന് ഉവൈസി കുറ്റപ്പെടുത്തി.
എന്‍ഐഎ കൂട്ടിലിട്ട തത്തയാണെന്ന് ജനങ്ങള്‍ പറയുന്നു. എന്നാല്‍, അന്വേഷണ ഏജന്‍സി ബധിരരും അന്ധരും ആയി മാറിയെന്നാണ് താന്‍ പറയുന്നതെന്ന് ഹൈദരാബാദില്‍ നടന്ന റാലിയില്‍ ഉവൈസി ആരോപിച്ചു. പുനരന്വേഷണം സാധ്യമാണെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ അപ്പീല്‍ നല്‍കിയാല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss