|    Nov 13 Tue, 2018 9:02 pm
FLASH NEWS

പുനര്‍നിര്‍മിച്ച അരൂര്‍-അരൂക്കുറ്റി റോഡ് മാസം കഴിയുംമുമ്പേ തകര്‍ന്നു

Published : 4th August 2018 | Posted By: kasim kzm

പൂച്ചാക്കല്‍: പുനര്‍നിര്‍മ്മിച്ച അരൂര്‍-അരൂക്കുറ്റി റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായി. റോഡ് തകരാന്‍ കാരണം മെറ്റീരിയലുകളുടെ ഗുണനിലവാരമില്ലായ്മയാണെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴും കുഴികളടച്ച് തടിതപ്പാനുള്ള അധികൃതരുടെ ശ്രമം നാട്ടുകാരും ഓട്ടോ തൊഴിലാളികളും തടഞ്ഞു.
റോഡിന്റെ അറ്റകുറ്റപ്പണി പരിഹരിച്ചാലെ പണം നല്‍കുകയുള്ളൂവെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. മാത്രമല്ല റോഡ് നിര്‍മ്മാണത്തില്‍ വന്‍അഴിമതി നടന്നതായും പറയുന്നു. പുനര്‍ നിര്‍മ്മിച്ച റോഡ് ഒരുമാസം തികയുന്നതിന് മുന്നേ തകരുകയായിരുന്നു. പ്രധാനമായും റോഡില്‍ വിള്ളല്‍ വീണ് വന്‍ കുഴികള്‍ രൂപപ്പെടുകയായിരുന്നു. കഴിഞ്ഞ മഴയില്‍ ബാക്കിയുള്ള ഭാഗവും തകര്‍ന്നിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റ ഫണ്ടില്‍ നിന്നും 1.80 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച റോഡാണ് ഒരു മാസം തികയുന്നതിന് മുമ്പേ തകര്‍ന്നത്. ഏകദേശം ഒന്നര കിലോമീറ്റര്‍ നീളം വരുന്ന റോഡ് ദേശീയ പാത നിലവാരത്തിലാണ് പുനര്‍നിര്‍മ്മിച്ചത്. അരൂക്കുറ്റി പാലം മുതല്‍ അരൂര്‍ക്ഷേത്രം വരെയാണ് റോഡ് പുനര്‍നിര്‍മ്മാണം നടത്തിയത്. പതിവായി കുഴികള്‍ രൂപപ്പെടുന്ന നാനൂറോളം മീറ്റര്‍ ഭാഗത്ത് ടൈലുകള്‍ പാകിയിരുന്നു. എന്നാല്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച റോഡിലൂടെയുള്ള യാത്ര ഇന്നു വളരെ ദുഷ്‌കരമായിരിക്കുകയാണ്. ഇരു ചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
മാത്രമല്ല അശാസ്ത്രീയമായ നിര്‍മ്മാണം മൂലം റോഡില്‍ വെള്ളം കെട്ടികിടക്കുന്ന അവസ്ഥയുമാണ്. ചില സ്ഥലങ്ങളില്‍ റോഡിന് വീതി കൂടുതലും ചിലയിടത്ത് കുറവുമാണ്. ഇത് വലിയ വാഹനങ്ങളെയടക്കം അപകടത്തിലാക്കുന്നുണ്ട്. നിര്‍മ്മാണത്തിലെ അപാകതയാണ്് ഇത് ചൂണ്ടികാണിക്കുന്നത്. പുനര്‍നിര്‍മ്മിച്ച റോഡായതിനാല്‍ വാഹനയാത്രക്കാര്‍ പെടുന്നനെ കുഴികള്‍ കണ്ട് വെട്ടിക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. പല വാഹനങ്ങള്‍ക്കും കെടുപാടുകളും സംഭവിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss