|    Jun 21 Thu, 2018 2:43 am
FLASH NEWS

പുനര്‍ജന്മം പദ്ധതിമാനസികാരോഗ്യകേന്ദ്രത്തില്‍ രോഗം ഭേദപ്പെട്ടവര്‍ വീടുകളിലേക്ക്‌

Published : 20th January 2017 | Posted By: fsq

 

മെഡിക്കല്‍കോളജ്: രോഗം ഭേദമായിട്ടും മാനസികാരോഗ്യ കേന്ദ്രത്തില്‍ത്തന്നെ തുടരേണ്ടിവന്ന കര്‍ണ്ണാടക സ്വദേശികളെ ് അധികൃതര്‍ വീട്ടുകളിലേക്ക് അയച്ചു. പേരൂര്‍ക്കട എസ്എപി ക്യാംപിലെ സി കമ്പനിയുടെ നേതൃത്വത്തിലുള്ള പുനര്‍ജന്മം പദ്ധതിയുടെ ഭാഗമായാണ് നാലുപേരെ നാടുകളിലേക്ക് അയച്ചത്. മൂന്നു സത്രീകളും ഒരു പുരുഷനുമാണ് നാട്ടിലേക്ക് തിരിച്ചത്. തിപ്പമ്മ,അനസൂയ, ലീലാവതി, വീരന്‍ഗൗഡ എന്നിവരാണിവര്‍. നേരത്തേ ഈ പദ്ധതിയിലുള്‍പ്പെടുത്തി 5 തമിഴ്—നാട് സ്വദേശികളെ നാട്ടിലേക്ക് അയച്ചിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗം ഭേദമായ അന്യസംസ്ഥാനക്കാരെ നാടുകളിലേക്ക് അയക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. എസ്എപി കമാന്‍ഡന്റ് അബ്ദുള്‍ റസാക്ക് യാത്രയയപ്പ് ഫ്—ളാഗ് ഓഫ് ചെയ്തു. മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ജയശ്രീ, സി കമ്പനി കമാന്‍ഡിങ്ങ് ഓഫിസര്‍ ഡൊമിനിക്, പോലിസ് അസോസിയേഷന്‍ കൗണ്‍സിലര്‍ ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് നിന്ന് കേരള എക്—സ്പ്രസിലും തുടര്‍ന്ന് ബംഗളുരു എക്—സ്പ്രസിലുമായി ഇവര്‍ വീടുകളിലേക്ക് യാത്രയായി. മൂന്നംഗ പോലിസ് സംഘവും ഇവരോടൊപ്പമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss