|    Jul 22 Sun, 2018 3:04 am
FLASH NEWS

പുനര്‍ജനി പദ്ധതിക്ക് തുടക്കം; ആശുപത്രി ഉപകരണങ്ങള്‍ വൃത്തിയാക്കി

Published : 25th September 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയിലെ ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ക്ക് പുതുജീവനേകുന്ന പുനര്‍ജനി പദ്ധതിക്ക് തുടക്കമായി. യഥാസമയം അറ്റകുറ്റപ്പണികള്‍ നടക്കാതെ വരുന്നതുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതപ്പെടുന്ന അവസ്ഥ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള നാഷനല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ രൂപകല്‍പ്പന ചെയ്ത പദ്ധതിയാണ് പുനര്‍ജനി. പദ്ധതിയുടെ ഭാഗമായി വണ്ടിപ്പെരിയാര്‍ ഗവ.പോളിടെക്‌നിക് നാഷനല്‍ സര്‍വീസ് സ്‌കീം യൂനിറ്റിന്റെ നേതൃത്വത്തില്‍ കുന്നുംഭാഗം ഗവ.ഹൈസ്‌കൂളില്‍ നടക്കുന്ന സപ്തദിന ക്യാംപിനോടനുബന്ധിച്ചാണ് ജനറല്‍ ആശുപത്രിയിലെ നിസാര കേടുപാടുകാരണം ഉപയോഗശൂന്യമായ ലക്ഷക്കണക്കിന് രൂപ വിലപിടിപ്പുള്ള ഉപകരണങ്ങള്‍ നന്നാക്കുന്നത്. ആയിരക്കണക്കിന് രോഗികള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം ജനറല്‍ ആശുപത്രി അങ്കണത്തില്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബാലഗോപാലന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അമ്മിണിയമ്മ പുഴയനാല്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ ചിറക്കടവ് പഞ്ചായത്തംഗം റോസമ്മ ടീച്ചര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ബാബു സെബാസ്റ്റ്യന്‍, വണ്ടിപ്പെരിയാര്‍ ഗവ.പോളിടെക്‌നിക് പ്രിന്‍സിപ്പാള്‍ എസ് അഞ്ജന, എന്‍എസ്എസ് പോഗ്രാം ഓഫിസര്‍ ഹിബ ഫാത്തിമ ഇബ്രാഹിം, വോളണ്ടിയര്‍ സെക്രട്ടറി ആതിര മാത്യു, എച്ച് അബ്ദുല്‍ അസീസ് സംസാരിച്ചു. തുടര്‍ന്ന് കുന്നുംഭാഗത്ത് വിളംബംരജാഥയും നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss