|    Jul 23 Mon, 2018 8:37 pm
FLASH NEWS

പുനര്‍ജനി ക്യാംപിലൂടെ ആശുപത്രിക്ക് നേട്ടം

Published : 8th September 2017 | Posted By: fsq

 

വടകര: ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥികള്‍ നടത്തുന്ന പുനര്‍ജ്ജനി-എന്‍എസ്എസ് ക്യാംപില്‍ ഉപയോഗശൂന്യമായി കിടക്കുന്ന വിവിധതരം ഫര്‍ണിച്ചറും മെഡിക്കല്‍ ഉപകരണങ്ങളും റിപ്പയര്‍ ചെയ്തു. കോളജ് ഓഫ് എഞ്ചിനിയറിങ് വടകരയിലെ 60 എന്‍എസ്എസ് വളണ്ടിയര്‍മാരാണ് ക്യാംപിലുള്ളത്. നേഷനല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലാണ് പുനര്‍ജ്ജനി രൂപകല്‍പന ചെയ്തത്. ഇരുപതോളം കട്ടിലുകള്‍, നിരവധി ഐവി സ്റ്റാന്റുകള്‍, സ്‌റ്റെറിലൈസര്‍, ബ്ലഡ് പ്രഷര്‍ അപ്പരാറ്റസ്, സ്റ്റൗ, സ്‌ക്രീന്‍, വീല്‍ചെയര്‍, നുബിലൈസര്‍, അഡ്ജസ്റ്റബ്ള്‍ ലേമ്പ്, പരിശോധനാ ലൈറ്റ്, ട്രോളി, ഓക്‌സിജന്‍ സ്റ്റാന്റ്, സ്ര്‌ട്രെച്ചര്‍, തുടങ്ങി നിരവധി സാധനങ്ങള്‍ അറ്റകുറ്റപണി ചെയ്ത് പെയിന്റടിച്ച് വളണ്ടിയര്‍മാര്‍ ഇതിനകം ഉപയോഗ യോഗ്യമാക്കിയിട്ടുണ്ട്. ഈ മാസം അഞ്ചിന് ആരംഭിച്ച ക്യാമ്പ് 11 വരെ തുടരും. 20 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ ആശുപത്രിക്ക് മുതല്‍കൂട്ടാക്കാന്‍ കഴിയുമെന്നാണ് വളണ്ടിയര്‍മാര്‍ പ്രതീക്ഷിക്കുന്നത്. ദിവസം കഴിയുന്തോറും നിരവധി പേര്‍ ക്യാമ്പ് സന്ദര്‍ശിക്കാനെത്തുന്നത് വളണ്ടിയര്‍മാര്‍ക്ക് ആവേശം നല്‍കി. വടകര എംഎല്‍എ സികെ നാണു ക്യാംപിലെത്തി കാര്യങ്ങള്‍ നേരില്‍ക്കണ്ട് മനസിലാക്കി. ആശുപത്രി സൂപ്രണ്ട് ഡോ.വികെ. അലി, ലെ സെക്രട്ടറി എംകെ പ്രഭാകരന്‍ എന്നിവരും എംഎല്‍എ യുടെ കൂടെയുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss