|    Dec 10 Mon, 2018 10:41 am
FLASH NEWS
Home   >  Editpage  >  Second edit  >  

പുനരുത്ഥാനം

Published : 28th November 2018 | Posted By: kasim kzm

വംശനാശം സംഭവിച്ച ജീവികളെയും പാരിസ്ഥിതികാവസ്ഥയെയും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമോ? മനുഷ്യന്‍ അതിനായും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇരുപതോ മുപ്പതോ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന പ്ലീസ്റ്റോസീന്‍ കാലഘട്ടത്തെ അതേപടി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് സൈബീരിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്ലീസ്റ്റോസീന്‍ പാര്‍ക്ക് എന്ന് പേരും നല്‍കിയിരിക്കുന്നു. ജുറാസിക് പാര്‍ക്ക് സങ്കല്‍പമാണെങ്കില്‍ ഇതു യാഥാര്‍ഥ്യത്തിലേക്കുള്ള യാത്രയാണത്രേ.
അതേസമയം, വംശനാശം സംഭവിച്ച 866 ഇനം ജീവികളെ പുനര്‍ജനിപ്പിക്കാനുള്ള ശ്രമം അമേരിക്കയിലും യൂറോപ്പിലും നടന്നുകൊണ്ടിരിക്കുന്നുണ്ട്. പത്രപ്രവര്‍ത്തകയായ ടോറിന്‍ കോണ്‍ഫെല്‍റ്റിന്റെ ‘ദ റീ ഒറിജിന്‍ ഒാഫ് സ്പീഷിസ്’~എന്ന പുസ്തകത്തില്‍ ഇത്തരം ശ്രമങ്ങളെക്കുറിച്ചുള്ള അന്വേഷണമാണുള്ളത്. ഈ പരിശ്രമത്തിലേര്‍പ്പെട്ടിട്ടുള്ള കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റുകളുമായി നീണ്ട അഭിമുഖങ്ങള്‍ നടത്തി പ്രൊജക്റ്റിനെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം തന്റേതായ നിരീക്ഷണങ്ങളും അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഫലം നിഷേധാത്മകമാവില്ലെന്ന് ആര്‍ക്കു പറയാന്‍ കഴിയും? അനേക സഹസ്രാബ്ദങ്ങളിലൂടെ സ്വാഭാവികമായി ഉരുത്തിരിഞ്ഞ പ്രകൃതിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് മനുഷ്യന്‍ തന്നെയാണല്ലോ. ഇനി അതു പുനരുജ്ജീവിപ്പിച്ചാല്‍ തന്നെ അതേപടി നിലനിര്‍ത്താനാവുമോ?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss