|    Jan 17 Tue, 2017 2:28 pm
FLASH NEWS

പുനരധിവാസ കേന്ദ്രത്തില്‍ നിന്ന് വിട്ടയച്ചയാളെ കാണാനില്ല

Published : 17th October 2016 | Posted By: SMR

തിരുവനന്തപുരം: നഗരസഭയുടെ കീഴിലുള്ള കൊത്തളം യാചക പുനരധിവാസ കേന്ദ്രത്തിലെ ജീവനക്കാര്‍ തീവണ്ടി കയറ്റിവിട്ട അംഗപരിമിതനെ കാണാതായ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തുടര്‍നടപടികള്‍ തുടങ്ങി.
പള്ളിക്കല്‍ മടവൂര്‍ മുളമൂട്ടില്‍ മേലേതില്‍ വീട്ടില്‍ ജലാലുദ്ദീനെയാണ് 2013 മെയ് 12 മുതല്‍ കാണാതായത്. പുനരധിവാസ കേന്ദ്രം അധികൃതര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ ജലാലുദ്ദീനെ അന്നേദിവസം തിരുവനന്തപുരത്ത് നിന്നു വര്‍ക്കലയിലേക്കുള്ള തീവണ്ടിയില്‍ കയറ്റിവിട്ടതായി പറയുന്നു. വര്‍ക്കല പുനര്‍ജനി വാസകേന്ദ്രത്തില്‍ താമസിച്ചുവരവേ സ്ഥാപനം പൂട്ടിയതിനെ തുടര്‍ന്നാണ് കൊത്തളം കേന്ദ്രത്തിലേക്ക് മാറ്റിയത്.
തുടര്‍ന്ന് കാലില്‍ വൃണം ഉണ്ടാവുകയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഏഴു മാസത്തെ ചികില്‍സയ്ക്കുശേഷം ജലാലുദ്ദീനെ 2013 മെയ് 8ന് ആശുപത്രിയില്‍ നിന്നു വിട്ടയച്ചു.  ഇതിനു ശേഷമാണ് യാചകകേന്ദ്രം അധികൃതര്‍ വര്‍ക്കലയിലേക്ക് തീവണ്ടി കയറ്റിവിട്ടത്. അംഗപരിമിതനും രോഗിയുമായ ഒരാളെ വീട്ടുകാരെ അറിയിക്കാതെ തനിച്ചുവിട്ടത് ശരിയായില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
കമ്മീഷന്റെ നിര്‍ദേശാനുസരണം ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ നടത്തിയ അനേ്വഷണത്തില്‍ ജലാലുദ്ദീനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും കേസ് തെളിയിക്കാനാവില്ലെന്ന് കാണിച്ച് കോടതിക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും പറയുന്നു.
കേസ് ഒക്‌ടോബര്‍ 26ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് പരിഗണിക്കും. ജലാലുദ്ദീന്റെ സഹോദരി ലൈലാബീവി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക