|    Jun 18 Mon, 2018 5:34 am
FLASH NEWS

പുനരധിവാസമില്ലാതെ കുടിയിറക്കുന്നത് ശരിയല്ല: ഹാഷിം ചേന്ദമ്പിള്ളി

Published : 27th May 2018 | Posted By: kasim kzm

കാട്ടാമ്പള്ളി:   ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുകൊടുക്കുന്നവരെ മുന്‍കൂര്‍ പുനരധിവാസമില്ലാതെ കുടിയിറക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന്‌ദേശീയപാത കര്‍മസമിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ ഹാഷിം ചേന്ദമ്പിള്ളി. കോട്ടക്കുന്നിലെ ജനവാസ കേന്ദ്രത്തിലൂടെ കടന്നുപോവുന്ന അശാസ്ത്രീയമായ ബൈപാസ് അലൈന്‍മെന്റിനെതിരേ പ്രദേശവാസികള്‍ നടത്തിവരുന്ന കുടില്‍കെട്ടി സമരത്തിന്റെ 21ാം ദിവസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1956ലെ ദേശീയപാത ആക്റ്റ് പ്രകാരം നോട്ടിഫിക്കേഷന്‍ ഇറക്കി 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കുമെന്നു പറയുന്നത് ഇരകളെ പറ്റിക്കലാണ്. നിരവധി കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും പുറത്താക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരസമിതി ചെയര്‍മാന്‍ എം എ ഹംസ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എന്‍ എം കോയ, എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ നേതാക്കളായ അനൂപ്, ജയരാജന്‍, ഭദ്രന്‍ കല്ലുകെട്ട് ചിറ. ബൈപാസ് വിരുദ്ധസമര സമിതി നേതാക്കളായ മജീദ്, നജീബ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss