|    Dec 14 Fri, 2018 8:20 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പുനരധിവാസത്തിലും പോലിസിന് മുഖ്യപങ്ക്: മുഖ്യമന്ത്രി

Published : 28th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയം നേരിടുന്നതില്‍ പോലിസ് കാണിച്ച ശുഷ്‌കാന്തിയും സേവനസന്നദ്ധതയും അങ്ങേയറ്റം പ്രശംസനീയവും അഭിമാനകരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പോലിസ് ആസ്ഥാനത്ത് ജില്ലാ പോലിസ് മേധാവി മുതല്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ വരെയുളളവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലിസും ഫയര്‍ഫോഴ്‌സും എക്‌സൈസും ജയില്‍ വകുപ്പുമെല്ലാം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. സൈനിക വിഭാഗങ്ങളുടെ പങ്കിനെപ്പോലെ ഉയര്‍ന്ന് നില്‍ക്കുന്നതാണ് പോലിസിന്റെ രക്ഷാദൗത്യം. പ്രളയബാധിത പ്രദേശങ്ങളില്‍ പൊതുചുമതല കലക്ടര്‍മാര്‍ക്കായിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പോലിസിനായിരുന്നു. ആ ചുമതല മികച്ച രീതിയില്‍ നിര്‍വഹിക്കാന്‍ പോലിസിന് കഴിഞ്ഞു.
അതേസമയം, നഷ്ടപ്പെട്ടുപോയ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് കലക്ടര്‍മാരുമായുള്ള കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.സപ്തംബര്‍ മൂന്ന് ആവുമ്പോഴേക്കും അതിനുള്ള നടപടികള്‍ ആരംഭിക്കണം. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അത്യാവശ്യ സാധനങ്ങള്‍ക്ക് ചില സ്ഥലങ്ങളില്‍ വില കൂട്ടി വില്‍ക്കുന്ന പ്രവണതയുണ്ട്. ഇതിനെതിരേ കലക്ടര്‍മാര്‍ ശക്തിയായി ഇടപെടണം. കടകള്‍ മുഴുവന്‍ അടഞ്ഞുകിടക്കുന്ന പ്രദേശങ്ങളില്‍ പൊതുവിതരണ സംവിധാനത്തിലൂടെ ജനങ്ങള്‍ക്ക് ബദല്‍ സൗകര്യം ഏര്‍പ്പെടുത്തണം. വീഡിയോ കോണ്‍ഫറന്‍സില്‍ കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലെയും കലക്ടര്‍മാര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss